HOME
DETAILS

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

  
Web Desk
November 23 2024 | 13:11 PM

UAE Introduces Check-in Baggage Restrictions Prohibited Items List

ദുബൈ ഇന്ത്യ-യുഎഇ യാത്രാ വേളയില്‍ ബാഗില്‍ ഭക്ഷണ സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നതിന് മുന്‍പ് നിരോധിക്കപ്പെട്ട ഇനങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി എയര്‍പോര്‍ട്ടുകള്‍, കസ്റ്റംസ്, സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍ എന്നിവര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ മനസിലാക്കണം. ചെക്ക്-ഇന്‍ ബാഗേജുകളില്‍ ചില ഇനങ്ങള്‍ അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജില്‍ അവ അനുവദിച്ചിട്ടുണ്ടായിരിക്കില്ല.

കൊണ്ടുപോകാന്‍ പാടില്ലാത്തതും അനുവദിച്ചതുമായ 

കൊപ്ര
മലയാളികള്‍ കൊപ്ര എന്ന് വിളിക്കുന്ന ഉണങ്ങിയ തേങ്ങ. 2022 മാര്‍ച്ചില്‍ ഇന്ത്യന്‍ സിവില്‍ ഏവിയേഷന്റെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ഈ ഇനം നിരോധിത ഇനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തു. കൊപ്ര കൊണ്ടുപോകുന്നതിന് ചെക്ക്-ഇന്‍ ചെയ്ത ലഗേജില്‍ അനുവദനീയമല്ല.

ഇ-സിഗററ്റ്
ഇ-സിഗരററ്റുകള്‍ ചെക്ക്-ഇന്‍ ചെയ്തതോ കൊണ്ടുപോകുന്നതോ ആയ ലഗേജുകളില്‍ അനുവദനീയമല്ല. 

സുഗന്ധവ്യഞ്ജനങ്ങള്‍
സുഗന്ധവ്യഞ്ജനങ്ങള്‍ ലഗേജില്‍ മുഴുവനായോ പൊടിയായോ കൊണ്ടുപോകാന്‍ സാധിക്കില്ല. അതേസമയം ബിസിഎഎസ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ചെക്ക്-ഇന്‍ ലഗേജില്‍ അവ അനുവദിച്ചിരിക്കുന്നു.

നെയ്യ്
ലിക്വിഡ് നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ് നെയ്യ്, വെണ്ണ എന്നിവ ഉള്‍പ്പെടുന്നത്. അതിനാല്‍ ഇവ ക്യാരിഓണ്‍ ലഗേജില്‍ കൊണ്ടുപോകാനാവില്ല. അത്തരം ഇനങ്ങള്‍ 100 മില്ലി എന്ന അളവില്‍, എയറോസോള്‍സ്, ജെല്‍സ് എന്നിവയുടെ കീഴില്‍ പരിമിതപ്പെടുത്തുന്നു. അതേസമയം ചെക്ക്-ഇന്‍ ലഗേജിന്റെ കാര്യത്തില്‍ ഒരു യാത്രക്കാരന് 5 കിലോ വരെ നെയ്യ് കൊണ്ടുപോകാന്‍ അനുവദിക്കുന്നുണ്ട്.

അച്ചാര്‍
കയ്യില്‍ കൊണ്ടുപോകുന്നതും ചെക്ക്-ഇന്‍ ചെയ്യുന്നതുമായ ലഗേജുകളില്‍ മുളക് അച്ചാര്‍ ഒഴികെയുള്ള അച്ചാറുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നുണ്ട്. മുളക് അച്ചാര്‍ ഹാന്‍ഡ് ക്യാരിയില്‍ അനുവദനീയമല്ല, അതേസമയം ഇതുസംബന്ധിച്ച കൂടുതല്‍ വ്യക്തത എയര്‍പോര്‍ട്ടില്‍ നിന്നോ എയര്‍ലൈനുകളില്‍ നിന്നോ നേടാവുന്നതാണ്.

The UAE has introduced new regulations on check-in baggage, prohibiting certain items. Passengers traveling to the UAE must check with airlines for specific guidelines before their journey.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  4 hours ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  4 hours ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  4 hours ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  5 hours ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  5 hours ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  5 hours ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  5 hours ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  5 hours ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  6 hours ago