ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും
അബൂദബി: ആയിരത്തോളം വിനോദ സാംസ്‌കാരിക പരിപാടികളിലൂടെ യുഎഇയുടെ പൈതൃകം ആഘോഷിക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവൽ അൽ വത്ബയിൽ നവംബർ ഒന്നിന് ആരംഭിക്കും. 2025 ഫെബ്രുവരി 28 വരെ നീളുന്ന ഈ വർഷത്തെ ഫെസ്റ്റിവൽ 'ഹയ്യാകും' (സ്വാഗതം) എന്ന പ്രമേയത്തിലാണ് നടക്കുക. ഫെസ്റ്റിവലിന്റെ ഉന്നത സംഘാടക സമിതി പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പൂർണമായ ലൈനപ്പ് അനാവരണം ചെയ്തു. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും മൂല്യങ്ങളും ആഗോള മാനുഷിക ശ്രമങ്ങളും പ്രദർശിപ്പിക്കുന്ന വിവിധ പരിപാടികൾ നടക്കും.
ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന 30,000-ലധികം പ്രദർശകരും പങ്കാളികളും പങ്കാളികളാകും. 6,000-ലധികം അന്താരാഷ്ട്ര സാംസ്‌കാരിക പരിപാടികൾ, ആയിരത്തിലധികം പ്രദർശനങ്ങൾ, പ്രധാന പൊതു പരിപാടികൾ എന്നിവ സംഘടിപ്പിക്കും. ഫെസ്റ്റിവലിൽ പ്രത്യേക പവലിയനുകളിലും വിഭാഗങ്ങളിലും ആദ്യമായി പങ്കെടുക്കുന്ന രാജ്യങ്ങൾ ഉൾപ്പെടെ 27 ലധികം രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകും. യുഎ ഇയുടെ ദേശീയ ദിനാഘോഷം, യൂണിയൻ സ്ഥാപിതമായതിന്റെ വാർഷികം തുടങ്ങിയ പരിപാടികളും പ്രവർത്തനങ്ങളും പരിപാടികളും നടക്കും. നാടൻ കലാ പരിപാടികൾ, പരേഡുകൾ, റാഫിളുകൾ, സമ്മാനങ്ങൾ, സ്റ്റേജ് പ്രകടനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിനോദ പരിപാടി കൾക്കൊപ്പം കരിമരുന്ന് പ്രയോഗം, ഡ്രോൺ ഷോകൾ, ലേസർ എന്നിവയുൾപ്പെടെ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്നതാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."