HOME
DETAILS
MAL
ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം
October 07 2024 | 16:10 PM
ഷാർജ:എമിറേറ്റ്‌സ് പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പ് എക്സ്‌പോ സെന്ററിൽ ആരംഭിച്ചു. ഒക്ടോബർ 13 വരെ തുടരും. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ എക്സ്പോ സെന്റർ സംഘടിപ്പിക്കുന്ന 8,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള എക്സിബിഷനിൽ 100 പ്രദർശകർ സംബന്ധിക്കുന്നുണ്ട്.
500-ലധികം പ്രാദേശിക, ആഗോള പെർഫ്യൂം ബ്രാൻഡുകൾ പ്രദര്‌ശനത്തിനുണ്ടാവും. ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് എക്സസിബി ഷൻ ഉദ്ഘാടനം ചെയ്‌തു. പ്രാദേശിക പെർഫ്യൂം ബ്രാൻഡുകൾക്ക് അന്താരാഷ്ട്ര വിപണികളിൽ സാന്നിധ്യം ഉറപ്പിക്കുന്നതിന് വഴിയൊരുക്കുകയാണ് പ്രദർശനമെന്ന് അധികൃതർ പറഞ്ഞു. ഏറ്റവും പുതിയ പെർഫ്യൂമുകളും ആധികാരിക ഓറിയൻ്റൽ സുഗന്ധങ്ങളും ഈ മേഖലയിലെ പുതിയ പ്രവണതകളും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."