ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം
ദുബൈ: കഴിഞ്ഞ വർഷം ഡിജിറ്റൽ ചാനലുകളിലൂടെ 3.7 ബില്യൺ ദിർഹം വരുമാനമുണ്ടാക്കിയതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ) ഡയരക്ടർ ജനറലും എക്സിക്യൂട്ടിവ് ചെയർമാനുമായ മത്താർ അൽ തായർ അറിയിച്ചു. ഡിജിറ്റൽ ചാനലുകളിലൂടെ 821 മില്യൺ ഇടപാടുകളാണ് നടത്തിയത്.
ആർ.ടി.എ ആപ്പ് വഴി മാ ത്രം 15.299 മില്യൺ ഇടപാടുകൾ നടന്നു. 2022ലേതിനേക്കാൾ 29% വളർച്ചയാണ് 2023ൽ രേഖപ്പെടുത്തിയത്. ഡിജിറ്റൽ ജീവിതത്തിന്റെ ഗുണനിലവാരം വർധിപ്പിക്കണമെന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് ആർ.ടി.എയുടെ പ്രവർത്തനമെന്ന് അൽ തായർ വ്യക്തമാക്കി.
ആർ.ടി.എയുടെ തത്സമയ സന്തോഷ സൂചിക 95% ആണ്. ആർ.ടി.എ ആപ്പുകൾ 3.056 മില്യൺ തവണ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തന മികവ് വർധിപ്പിക്കാൻ ചാറ്റ് ജി.പി.ടിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതുക്കിയ മെഹബൂബ് ചാറ്റ്ബോട്ട് പുറത്തിറക്കി. മനുഷ്യ സമാനമായ പ്രതികരണം നടത്താനും ഡാറ്റ സുരക്ഷ ഉറപ്പു വരുത്താനും ഇത് സഹായിക്കുന്നുവെന്ന് ആർ.ടി.എ ചെയർമാൻ പറഞ്ഞു. പുതുമലമുറ സ്മാർട് കിയോസ്തുകൾ സ്ഥാപിച്ചത് 42 സേവന മേഖലകളിലെ നിലവാരം മെച്ചപ്പെടുത്തി.21 ഇടങ്ങളിൽ 30 കിയോ സ്കുകൾ സ്ഥാപിച്ചു.
പുതുക്കിയ ആർ.ടി.എ ദുബൈ ആപ്പിൻ്റെ അവതരണത്തോടെ 19,00,000 പാർക്കിങ്ങ് ഇടങ്ങൾ ഉപയോക്താവിന് മുൻകൂട്ടി കണ്ടെത്താൻ സാധിക്കുന്നു. ഇത് കൂടാതെ, നോൽ കാർഡ് ടോപ്-അപ് ചെയ്യാനും സഹായിക്കുന്നു. ദുബൈ ഡ്രൈവ് ആപ്പ്, യു.എ.ഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്താൽ വാഹന പ്ലേറ്റ് കൈമാറ്റം ചെയ്യാൻ സാധിക്കും. പോയ വർഷം പുതുക്കിയ സുഹൈൽ ആപ്പ് വഴി 18 മില്യൺ യാത്രകളാണ് ആസൂത്രണം ചെയ്ത . പുതുതായി കൊണ്ടുവരാൻ ലക്ഷ്യമിടുന്ന 360 സേവനങ്ങളിൽ 63 എണ്ണം ലഭ്യമാക്കിയതായും അൽ തായർ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."