HOME
DETAILS
MAL
വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി
October 07 2024 | 14:10 PM
പത്തനംതിട്ട: വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതിന് പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി. പത്തനംതിട്ട റാന്നി അങ്ങാടി സ്വദേശിയായ വിദ്യാര്‍ഥിയാണ് റാന്നി വലിയപാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് സംഭവം.
സൈക്കിളില്‍ പാലത്തിലെത്തിയ വിദ്യാര്‍ഥി പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും കുട്ടി തന്നെ നീന്തി കരക്ക് കയറി. പുഴയില്‍ വെള്ളം കുറവായതിനാല്‍ വലിയ അപകടമാണ് ഒഴിഞ്ഞത്.
കരയ്ക്കെത്തിയ വിദ്യാര്‍ഥിയെ നാട്ടുകാര്‍ ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു. കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കിയിട്ടുണ്ട്. സാരമായ പരിക്കുകളില്ല. പൊലിസെത്തി വിവരങ്ങള്‍ ശേഖരിച്ചു.
plus two student jump into the river in pathanamthitta
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."