HOME
DETAILS

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  
Web Desk
October 07 2024 | 04:10 AM

Delhi High Court to Hear Bail Pleas of Student Leaders Umar Khalid and Sharjeel Imam Linked to CAA Protests

ന്യൂഡല്‍ഹി: വിവാദമായ പൗരത്വനിയമഭേദഗതി (സി.എ.എ)ക്കെതിരായ പ്രക്ഷോഭകര്‍ക്ക് നേരെ ഹിന്ദുത്വവാദികള്‍ അഴിച്ചുവിട്ട വംശീയ കലാപവുമായി ബന്ധപ്പെടുത്തി അറസ്റ്റ്‌ചെയ്ത വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

ഇരുവര്‍ക്കും പുറമെ ഖാലിദ് സൈഫി, ഗുള്‍ഫിഷാര്‍ ഫാത്തിമ, സഫൂറ സര്‍ഗാര്‍, നടാഷ നര്‍വാള്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ്, അത്താര്‍ ഖാന്‍ തുടങ്ങിയ വിദ്യാര്‍ഥി നേതാക്കളുടെ ജാമ്യഹരജിയും ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേള്‍ക്കും. 

ഇഷ്‌റത് ജഹാന് ജാമ്യം അനുവദിച്ചത് ചോദ്യംചെയ്ത് ഡല്‍ഹി പൊലിസ് നല്‍കിയ അപ്പീലും ഇതേ ബെഞ്ച് ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് ശേഷം 3.15നാണ് കേസ് വാദത്തിനെടുക്കുക. ജൂലൈയില്‍ ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യാപേക്ഷയില്‍ പ്രാഥമിക വാദംകേള്‍ക്കുകയും ഡല്‍ഹി പൊലിസിനോട് മറുപടി തേടുകയുംചെയ്തിരുന്നു. 

ഒന്നിലധികം തവണയാണ് ഉമര്‍ ഖാലിദിന്റെതടക്കമുള്ള ജാമ്യാപേക്ഷ വിവിധ കോടതികള്‍ തള്ളിയത്. 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വംശീയ കലാപത്തിലെ മുഖ്യ ആസൂത്രകരാണ് ഉമര്‍ ഖാലിദ് അടക്കമുള്ളവരെന്നാരോപിച്ച് യു.എ.പി.എ ചുമത്തിയാണ് ഇവരെ ജയിലിലടച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  7 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  7 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  7 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  7 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  7 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  7 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  7 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  7 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  7 days ago