അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് മരിച്ച അര്‍ജുന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപയാണ് ആശ്വാസ ധനം നല്‍കുമെന്നാണ് പ്രഖ്യാപനം.
അതേസമയം ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേതാണ് സ്ഥിരീകരിച്ചു. പിന്നാലെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. നാളെ രാവിലെ ആറുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. വീട് വരെ കര്‍ണാടക പൊലീസ് ആംബുലന്‍സിനെ അനുഗമിക്കും. അപകടം നടന്ന സ്ഥലത്ത് ആംബുലന്‍സ് അഞ്ചു മിനിറ്റ് നിര്‍ത്തിയിടും.
72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അര്‍ജുനെ കണ്ടെത്താനായത്. നിരവധി പ്രതിസന്ധികള്‍ക്കിടയിലും കര്‍ണാടക സര്‍ക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
"Arjuna's family has announced financial assistance of five lakh rupees; the body has been handed over to relatives."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."