ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള ഡ്രഡ്ജിങ്ങില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി. ഇത് അര്‍ജുന്‍ ഓടിച്ച വണ്ടിയുടെ ക്രാഷ് ഗാര്‍ഡാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു.
നേരത്തെ, പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്.
ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു. ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് ഗംഗാവലി പുഴയില്‍ നിന്ന് അസ്ഥിഭാഗം കണ്ടെത്തിയത്. അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി. അസ്ഥി മനുഷ്യന്റേതാണെന്നാണ് സംശയിക്കുന്നത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ ഇത് സ്ഥിരീകരിക്കാനാവൂ. ഇതിനായി അസ്ഥിയില്‍ ഇന്ന് ഇന്ന് ഡി.എന്‍.എ പരിശോധനയ്ക്ക് നടത്തും.
അതേസമയം, മുങ്ങല്‍വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ തിങ്കളാഴ്ച തിരച്ചിലിനില്ല. ജില്ലാഭരണകൂടവും പൊലിസുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് അദ്ദേഹം മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."