HOME
DETAILS
MAL
എല്‍.ഡി.എഫിന്റെ വിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി
October 04 2024 | 10:10 AM
തിരുവനന്തപുരം: എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യു.ഡി.എഫിന് തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ ഭരണം നഷ്ടമായി. അവിശ്വാസ പ്രമേയത്തെ ബി.ജെ.പി അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെയാണ് എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
യു.ഡി.എഫിന് ഒമ്പത് അംഗങ്ങളും എല്‍.ഡി.എഫിന് എട്ടും ബി.ജെ.പിക്ക് മൂന്നും എസ്.ഡി.പി.ഐക്ക് ഒരംഗവുമാണ് ഉള്ളത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് യു.ഡി.എഫ് അംഗങ്ങളും എസ്.ഡി.പി.ഐ അംഗവും വിട്ടു നിന്നു. ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."