ലങ്ക ചുവന്നു; ഇടതുനേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്
കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളിയാണ് അനുര കുമാര വിജയം പിടിച്ചെടുത്തത്. പ്രസിഡന്റ് പദത്തില്‍ അനുര കുമാര വിജയിച്ചതായി ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.
42.31 ശതമാനം വോട്ട് നേടിയാണ് നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവായ അനുര കുമാര വിജയം പിടിച്ചത്. ശ്രീലങ്കയുടെ ഒന്‍പതാമത്തെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന അദ്ദേഹം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
75 ശതമാനം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. നിലവില്‍ പ്രതിപക്ഷ നേതാവായ സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും, പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ്. ആദ്യ റൗണ്ടില്‍ 50 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാല്‍ മാത്രമാണ് വിജയി ആയി പ്രഖ്യാപിക്കുക. ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനം കിട്ടിയില്ല എങ്കില്‍ രണ്ടാം റൗണ്ട് വോട്ടുകള്‍ എണ്ണും. ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായിട്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക് കടക്കുന്നത്.
Left-wing leader Anura Kumara Dissanayake wins Sri Lanka's presidential election, pledging to change the country's 'corrupt' political culture. Get the latest updates on his victory and plans for the nation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."