എന്തിന് ശ്വാസം മുട്ടി എല്‍.ഡി.എഫില്‍ തുടരണം?; സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് സുധാകരന്‍
കണ്ണൂര്‍: സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. അഭിമാനം പണയംവച്ച് സി.പി.ഐ എന്തിന് എല്‍.ഡി.എഫില്‍ ശ്വാസം മുട്ടി തുടരണം. തിരുത്താന്‍ തയ്യാറെങ്കില്‍ സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.
സി.പി.ഐ അടിമകളെ പോലെ ശ്വാസം മുട്ടി എല്‍.ഡി.എഫില്‍ നില്‍ക്കാതെ സ്വതന്ത്രമായി ചിന്തിച്ച് പ്രവര്‍ത്തിക്കണം. ഇടതുമുന്നണിയില്‍ സി.പി.ഐയുടെ അവസ്ഥ ശോചനീയമാണ്. ശ്വാസം മുട്ടിയാണ് അവരവിടെ തുടരുന്നത്. എല്‍.ഡി.എഫ് വിട്ട് വരികയാണെങ്കില്‍ യു.ഡി.എഫ് അടിയന്തരമായി കൂടിയാലോചിച്ച് പരിഗണിക്കും.
പി.വി അന്‍വര്‍ ഇത്രയും വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും നടപടി ഇല്ലാത്തത് ഭയം കൊണ്ടാണ്. അന്‍വറിനെതിരെ നടപടിയെടുത്താല്‍ പല രഹസ്യങ്ങളും അന്‍വര്‍ പുറത്ത് പറയും. മുഖ്യമന്ത്രി ആണും പെണ്ണും അല്ലാത്ത നിലയിലായെന്നും സുധാകരന്‍ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."