ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍
മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഇടത് എംഎല്‍എ പി വി അന്‍വര്‍. പി ശശിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം. അദ്ദേഹത്തിന്റെ ജോലി ആത്മാര്‍ഥമായും സത്യസന്ധമായും നിര്‍വഹിച്ചിരുന്നെങ്കില്‍ ഈ സര്‍ക്കാരിനെ സംബന്ധിച്ച് ഒരു പ്രതിസന്ധിയേ വരില്ലായിരുന്നു. ഈ സര്‍ക്കാരിനേയും പാര്‍ട്ടിയേയും ഈ ഒരു അവസ്ഥയിലെത്തിച്ചതിന്റെ ഉത്തരവാദിത്തം പൊളിറ്റിക്കല്‍ സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് പ്രതിസന്ധിയല്ല, സമൂഹത്തില്‍ മാനക്കേടിലേക്ക് സര്‍ക്കാരിനെ എത്തിച്ചതിന്റെ ഉത്തരവാദിത്തം പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണ്. ഇതിലും വലിയ പ്രതിസന്ധികള്‍ സര്‍ക്കാര്‍ മറികടന്നിട്ടുണ്ട്. ഇതൊരു മാനക്കേട്, ചീഞ്ഞ കേസായി പോയി. ഇങ്ങനെയൊരു മാനക്കേട് സര്‍ക്കാരിനു വരാതിരിക്കാന്‍ കാവലാളായി പ്രവര്‍ത്തിക്കാനാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയുള്ളത്. ആ ഉത്തരവാദിത്തം അദ്ദേഹം നിര്‍വഹിച്ചിട്ടില്ല. അതില്‍ അദ്ദേഹം പരാജയമാണ്. അല്ലെങ്കില്‍ അദ്ദേഹത്തിന് വേറെന്തെങ്കിലും അജണ്ടയുണ്ട്. അദ്ദേഹം കഴിവില്ലാത്ത വ്യക്തിയല്ല. അദ്ദേഹത്തിന്റെ കഴിവും ശേഷിയും കാഴ്ചപ്പാടും കണക്കിലെടുത്താണ് പാര്‍ട്ടി ഈ സ്ഥാനത്ത് ഇരുത്തിയത്. അങ്ങനെ ഒരാള്‍ക്ക് ഈ വീഴ്ച പറ്റുമോ? അവിടെയാണ് അദ്ദേഹത്തിന് വേറെ അജന്‍ഡ ഉണ്ടോ എന്ന് പരിശോധിക്കേണ്ടി വരുന്നത് ''പി.വി.അന്‍വര്‍ പറഞ്ഞു.
പൊലീസിന്റെ വയര്‍ലെസ് മെസേജ് അടക്കം ചോര്‍ത്തിയ ആള്‍ക്കെതിരെ നിയമനടപടിയുമായി പോയപ്പോള്‍ അതിന് തടയിട്ടവനാണ് ശശിയും അജിത്ത് കുമാറും. കോടികള്‍ വാങ്ങിയിട്ടുതന്നെയാണ് തടയിട്ടത്. അതില്‍ ശശിക്ക് എന്തെങ്കിലും കിട്ടിയോയെന്ന് എനിക്കറിയില്ലെന്നും അന്‍വര്‍ പറഞ്ഞു. സിഎമ്മും പൊതുസമൂഹവും പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധത്തിന്റെ മറയായിട്ടാണ് പി ശശി നിന്നിട്ടുള്ളത്. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ. താഴേക്കിടയില്‍ നിന്ന് വിവരം കിട്ടില്ലേ പാര്‍ട്ടിക്ക്, സിഎമ്മിന് അതുണ്ടായിട്ടില്ല- അന്‍വര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."