HOME
DETAILS

വിരട്ടല്‍ സിപിഎമ്മില്‍ മതി, പി.വി അന്‍വര്‍ കുരയ്ക്കുകയേ ഉള്ളൂ; കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

ADVERTISEMENT
  
Web Desk
September 16 2024 | 13:09 PM

Ernakulam District Congress President Criticizes Independent MLA PV Anwar

തിരുവനന്തപുരം: സിപിഎം സ്വതന്ത്ര എംഎല്‍എയായ പി.വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പി.വി അന്‍വര്‍ കുരയ്ക്കുകയേ ഉള്ളൂ, പക്ഷേ, കടിക്കില്ല. കോണ്‍ഗ്രസ് നേതാക്കളെയും തന്നെയും അന്‍വര്‍ വിരട്ടാന്‍ നോക്കണ്ട.

അതിന് അന്‍വര്‍ വളര്‍ന്നിട്ടില്ല. പൊലീസിനെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ പോലും മുഖവിലക്ക് എടുക്കുന്നില്ല. അതുകൊണ്ടാവാം ഇപ്പോള്‍ മറ്റുള്ളവര്‍ക്കെതിരെ തിരിഞ്ഞതെന്നും ഷിയാസ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ കേസുകള്‍ മാത്രമാണുള്ളത്. പി.വി അന്‍വര്‍ തട്ടിപ്പുകാരനും കൊള്ളക്കാരനും വെറും കടലാസ് പുലി മാത്രമാണെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ ചെക്ക് കേസിലെ പ്രതിയും സര്‍ക്കാര്‍ ഭൂമി കയ്യേറിയയാളുമാണ്. കൊലപാതകത്തില്‍ അന്‍വറിന് പങ്കുണ്ടെന്നു പോലും ആരോപണം ഉയര്‍ന്നിരുന്നു. നാവിന് എല്ലില്ലാത്ത ആളാണ് താനെന്ന് അന്‍വര്‍ ഓരോ ദിവസവും തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്.

 രാഹുല്‍ഗാന്ധിക്കെതിരെ പോലും വൃത്തികേട് പറഞ്ഞു. അന്‍വറിന് സന്ദേശം സിനിമയിലെ കുമാരന്‍ പിള്ള സഖാവിന്റെ സിന്‍ഡ്രോമാണ്. ഈ നാണംകെട്ട വിലപേശല്‍ കേരളത്തില്‍ നടപ്പാകില്ലെന്നും ഷിയാസ്. താന്‍ ഒരാളെയും പറ്റിച്ച് ജീവിക്കുന്നയാളല്ല. 3000 രൂപയുടെ ഷര്‍ട്ട് ഒന്നും ധരിക്കാറുമില്ല. സാധാരണക്കാരെ പോലെയാണ് ജീവിക്കുന്നത്. അന്‍വറിന്റെ വിരട്ടല്‍ സിപിഎമ്മില്‍ മതിയെന്നും ഇങ്ങോട്ട് വരണ്ടെന്നും ഷിയാസ് പറഞ്ഞു.

അതേസമയം പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സിപിഎമ്മിനെപ്പോലെ കോണ്‍ഗ്രസില്‍ പാര്‍ട്ടി കോടതി ഇല്ല. വനിതാ നേതാവ് നിയമപരമായി മുന്നോട്ട് പോയാല്‍ അതിനു പാര്‍ട്ടി പിന്തുണ നല്‍കുന്നതാണ്. അങ്ങനെ ഒരു പീഡന പരാതിയും പാര്‍ട്ടിയില്‍ ഇതുവരെ ഉയര്‍ന്നിട്ടില്ല. പരാതിക്കാരിയോട് താന്‍ നേരിട്ട് സംസാരിച്ചിട്ടുണ്ട്. തീവ്രത അളക്കുന്ന മെഷീന്‍ ഒന്നും തങ്ങളുടെ പക്കല്‍ ഇല്ലെന്നും ഷിയാസ്.

തിങ്കളാ്‌ഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് ഷിയാസ് പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ഗുണ്ടയാണെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. ഡിസിസി പ്രസിഡന്റിന്റെ നെറ്റിപ്പട്ടവും ചുറ്റി ഷിയാസിനെ ഇരുത്തിയിരിക്കുകയാണെന്നും 2015-ല്‍ ഹോട്ടല്‍ പൊളിക്കാന്‍ ക്വട്ടേഷന്‍ വാങ്ങിയ ആളാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഹോട്ടല്‍ ഒഴിഞ്ഞു കൊടുക്കാത്തത് കൊണ്ട് മെട്രോയ്ക്ക് കൈമാറാനായില്ല.മെട്രോ തൊഴിലാളികളുടെ വേഷത്തിലെത്തി ഹോട്ടലുകാരെ ക്രൂരമായി മര്‍ദിച്ചു.

ഇതിന് ഒത്താശ ചെയ്തത് അന്നത്തെ ഐജി അജിത് കുമാറാണ്. സിഐയെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്‌തെതന്നും ഷിയാസിനെ കേസില്‍ പ്രതിചേര്‍ത്തിട്ടുമില്ല. അന്ന് മുതല്‍ ഷിയാസിന് അജിത്കുമാറുമായി ബന്ധമുണ്ട്. തനിക്കെതിരായ ക്വട്ടേഷന് പിന്നില്‍ വി ഡി സതീശന്റേയും അജിത് കുമാറിന്റേയും ഗൂഢാലോചനയുണ്ടെന്നും അന്‍വര്‍. പാര്‍ട്ടി കോടതിയാണ് പീഡന പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയതെന്നും അന്‍വര്‍ എംഎല്‍എ ആരോപിച്ചു. 

Ernakulam District Congress President Muhammad Shiyas launches a strong critique against Independent MLA P.V. Anwar, accusing him of corruption, political opportunism, and defamation of Congress leaders. Shiyas also refutes Anwar's claims about political conspiracies and misconduct.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  11 hours ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  11 hours ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  12 hours ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  12 hours ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  12 hours ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  13 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  13 hours ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  13 hours ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  14 hours ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  14 hours ago