HOME
DETAILS

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

ADVERTISEMENT
  
September 14 2024 | 12:09 PM

sitaram-yechury-farewell-to-the-country-body-was-handed-over-to-aiims

ന്യൂഡല്‍ഹി: അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം വിട നല്‍കി രാജ്യം. ഡല്‍ഹി എകെജി ഭവനിലെ പൊതുദര്‍ശനത്തില്‍ നിരവധി നേതാക്കള്‍ ആദരാജ്ഞലി അര്‍പ്പിച്ച ശേഷം ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡല്‍ഹി എംയിസിന് കൈമാറി. എകെജി ഭവനില്‍ നിന്ന് വിലാപയാത്രയായിട്ടാണ് മൃതദേഹം എയിംസിലേക്കെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങി. സോണിയ ഗാന്ധി, ശരദ് പവാര്‍, സിസോദിയ, അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ കക്ഷി നേതാക്കള്‍ യെച്ചൂരിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. 

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം. കഴിഞ്ഞമാസം 19 മുതല്‍ ഇവിടെ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഏതാനും ദിവസം മുന്‍പാണ് വെന്റിലേറ്ററിലേക്കു മാറ്റിയത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.03 നായിരുന്നു അന്ത്യം. മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി എയിംസിനു വിട്ടുനല്‍കുന്നത്.

1952 ഓഗസ്റ്റ് 12ന് മദ്രാസിലായിരുന്നു ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയും കല്‍പികയുമായിരുന്നു മാതാപിതാക്കള്‍. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

sitaram yechury farewell to the country body was handed over to aiims

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  2 days ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  2 days ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  2 days ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  2 days ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  2 days ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  2 days ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ മതി, പി.വി അന്‍വര്‍ കുരയ്ക്കുകയേ ഉള്ളൂ; കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  2 days ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  2 days ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 days ago