HOME
DETAILS

അജിത് കുമാറിന്റെ ആര്‍.എസ്.എസ് കൂടിക്കാഴ്ച: മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അസംബന്ധം, അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും എം.വി ഗോവിന്ദന്‍

ADVERTISEMENT
  
Web Desk
September 12 2024 | 07:09 AM

CPIM Leader MV Govindan Dismisses Media Rumors Over ADGP Ajith Kumars Meeting with RSS Leaders

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ശുദ്ധ അസംബന്ധമാണ് പ്രചരിപ്പിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എ.ഡി.ജി.പിക്കെതിരായി ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പി.ശശിക്കെതിരെ ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ല. അത് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫില്‍ പ്രതിസന്ധിയില്ല. ഘടകകക്ഷികള്‍ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. കഴിഞ്ഞ ദിവസം നടന്ന മുന്നണി യോഗത്തില്‍ ഒറ്റക്കെട്ടായി എല്ലാവരും ഒരുമിച്ചാണ് തീരുമാനമെടുത്തത്- എം.ഗോവിന്ദന്‍ പറഞ്ഞു. 

ഇക്കാര്യത്തില്‍ ഘടകകക്ഷികളുടെ അഭിപ്രായം പരിഗണിക്കും. എ.ഡി.ജി.പി വിവാദത്തില്‍ സര്‍ക്കാറിന് ഒരു പ്രതിസന്ധിയുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ പ്രതിസന്ധിയുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

കഴിഞ്ഞ ദിവസം നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ എ.ഡി.ജി.പിക്കെതിരെ നടപടിയെടുക്കണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാല്‍, അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  a day ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  a day ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  a day ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  a day ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  2 days ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  2 days ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  2 days ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  2 days ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  2 days ago