HOME
DETAILS

'സിനിമയില്‍ ഒരു 'ശക്തികേന്ദ്ര'വുമില്ല' ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മമ്മുട്ടി

  
Web Desk
September 01 2024 | 07:09 AM

Mammootty Responds to Justice Hema Committee Report Urges Practical Implementation and Legal Reforms

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മമ്മുട്ടി. സിനിമയില്‍ ഒരു 'ശക്തികേന്ദ്ര'വുമില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നത്.  അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

അഭിനേതാക്കളുടെ സംഘടനയും  നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്- കുറിപ്പില്‍ മമ്മുട്ടി വ്യക്തമാക്കുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം 

മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും  നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ.  സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടര്‍ന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും നടപടികള്‍ ശുപാര്‍ശ ചെയ്യാനും  സര്‍ക്കാര്‍ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

 അവ നടപ്പാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്തുനില്‌കേണ്ട സമയമാണിത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പൊലിസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്. പൊലിസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. സിനിമയില്‍ ഒരു 'ശക്തികേന്ദ്ര'വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനില്‍ക്കണം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കിയിൽ 23 വയസ്സുള്ള ഇരട്ട സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി

Kerala
  •  5 days ago
No Image

അബൂദബിയിലെ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സന്ദർശിച്ചത് രണ്ടര ലക്ഷത്തിലധികം പേർ

uae
  •  5 days ago
No Image

ഐഎസ്എല്‍ മത്സരം; തിങ്കളാഴ്ച കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു

Kerala
  •  5 days ago
No Image

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമായി സഊദിയിലെ അൽ ഖൈസരിയ സൂഖ്

Saudi-arabia
  •  5 days ago
No Image

ഏറ്റവും സ്വാധീനമുള്ള അറബ് നേതാവെന്ന നേട്ടം സ്വന്തമാക്കി സൗദി കിരീടാവകാശി

Saudi-arabia
  •  5 days ago
No Image

മോദി സർക്കാരിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് സമരവേദിയിൽ വിഷം കഴിച്ച കർഷകൻ മരിച്ചു

National
  •  5 days ago
No Image

ദുബൈ മാരത്തൺ: ദുബൈ മെട്രോ ജനുവരി 12 ന് രാവിലെ അഞ്ച് മണിക്ക് പ്രവർത്തനം ആരംഭിക്കും

uae
  •  6 days ago
No Image

'ഉമ തോമസ് ആരോഗ്യനിലയില്‍ പുരോഗതി'; ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി

Kerala
  •  6 days ago
No Image

അബൂദബിയിൽ റിമോട്ട് വർക്കിംഗിനായി തൊഴിലാളികളെ നിയമിക്കാനുള്ള പുതിയ നിയമം; 2025 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ

uae
  •  6 days ago
No Image

ബോഡിമെട്ടില്‍ നികുതി വെട്ടിച്ച് അതിര്‍ത്തി കടത്താന്‍ ശ്രമിച്ച 2,000 കിലോ ഏലക്ക പിടികൂടി

Kerala
  •  6 days ago