HOME
DETAILS

സമസ്തയുടെ പദ്ധതികൾ വിജയിപ്പിക്കുന്നതിൽ പ്രവാസികളുടെ പങ്ക് നിസ്‌തുലം: ജിഫ്രി മുത്തുക്കോയ തങ്ങൾ

ADVERTISEMENT
  
Web Desk
August 23 2024 | 19:08 PM

The role of expatriates in the success of Samastas projects is negligible Geoffrey Muthukoya Thangal

ജിദ്ദ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ ശക്തിപ്പെടുത്തുന്നതിലും പദ്ധതികൾ വിജയിപ്പിക്കുന്നതിലും പ്രവാസികൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ജിദ്ദയിൽ സംഘടിപ്പിച്ച കോൺക്ലേവ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. സമസ്ത നൂറാം വാർഷിക ഉപഹാരമായി എസ്‌ഐസി സഊദി നാഷണൽ കമ്മിറ്റി അട്ടപ്പാടിയിൽ സ്ഥാപിക്കുന്ന വിദ്യാഭ്യാസ പദ്ധതി കാലഘട്ടത്തിന്റെ അനിവാര്യ സംരംഭമാണെന്ന് തങ്ങൾ പറഞ്ഞു.

സമസ്തയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്കും എസ് ഐ സി പദ്ധതിയായ അട്ടപ്പാടി ആക്സസ് പദ്ധതിയിലേക്കും വിവിധ കമ്മിറ്റികൾ സ്വരൂപിച്ച സഹായ നിധികൾ തങ്ങൾക്ക് വിവിധ കമ്മിറ്റി പ്രതിനിധികൾ കൈമാറി. സമസ്ത ഇസ്‌ലാമിക് സെന്റർ നാഷണൽ കമ്മിറ്റി അംഗങ്ങൾക്കു വേണ്ടി ഏർപ്പെടുത്തുന്ന ക്ഷേമനിധി പ്രഖ്യാപനവും തർത്തീൽ ഖുർആൻ കാമ്പയിൻ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും തങ്ങൾ നിർവ്വഹിച്ചു.

രാവിലെ നടന്ന മുഖദ്ദിമ സെഷനിൽ നാഷണൽ കമ്മിറ്റി ജനറൽ സിക്രട്ടറി മുഹമ്മദ് റാഫി ഹുദവി ആമുഖ പ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ലാഹ് തങ്ങൾ ഐദറൂസി അധ്യക്ഷത വഹിച്ചു. സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി ശൈഖുനാ എം ടി അബ്ദുല്ല മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്‌റ്റർ സംസാരിച്ചു. സൈദലവി ഫൈസി ത്വാഇഫ്, അബ്ദുന്നാസ്വിർ ദാരിമി എന്നിവർ പ്രസീഡിഡിയം നിയന്ത്രിച്ചു. ഇബ്രാഹീം ഓമശേരി നന്ദി പറഞ്ഞു

മശ് വറ സെഷനിൽ മാഹിൻ വിഴിഞ്ഞം ആമുഖപ്രഭാഷണം നിർവ്വഹിച്ചു. ബശീർ ബാഖവി അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി പ്രൊജക്റ്റ്, ക്ഷേമ നിധി, നാഷണൽ ആർട്ട് ഫെസ്‌റ്റ് എന്നിവയിൽ നടന്ന ചർച്ചയിൽ സുഹൈൽ ഹുദവി ക്രോഡീകരണം നടത്തി. നൗഫൽ തേഞ്ഞിപ്പലം നന്ദി പറഞ്ഞു.

ഉച്ചക്ക് ശേഷം നടന്ന ഇഖ്‌തിതാം സെഷനിൽ സംഘാടക സമിതി കൺവീനർ അയ്യൂബ് ബ്ലാത്തൂർ സ്വാഗതം പറഞ്ഞു. സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്‌ഐസി ക്ഷേമനിധി പ്രഖ്യാപനം സയ്യിദുൽ ഉലമയും, ഡിജിറ്റൽ മാഗസിൻ പ്രഖ്യാപനം ശൈഖുനാ എംടി ഉസ്‌താദും, നാഷണൽ ആർട്ട് ഫെസ്‌റ്റ് സർഗവസന്തം പ്രഖ്യാപനം കെ.മോയിൻ കുട്ടി മാസ്‌റ്ററും നിർവ്വഹിച്ചു. സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ അൽ ഹസനി സമാപന സന്ദേശം നൽകി.

അട്ടപ്പാടി പ്രൊജക്റ്റ് വിശദീകരണവും വീഡിയോ പ്രസൻറ്റേഷൻ അബ്ദുർറഹ്മാൻ മൗലവി അറക്കൽ നിർവ്വഹിച്ചു. സംഘാടക സമിതി കൺവീനർ അബൂബക്കർ ദാരിമി ആലമ്പാടി നന്ദി അർപ്പിച്ചു. വിവിധ സെഷനുകളിൽ ശിഹാബുദ്ദീൻ ബാഖവി, നജ്‌മുദ്ദീൻ ഹുദവി, സുലൈമാൻ ഹാജി, ദിൽഷാദ് തലാപ്പിൽ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. സുപ്രഭാതം കൗണ്ടർ, അട്ടപ്പാടി ആക്സസ് പദ്ധതി കൗണ്ടർ എന്നിവ ശ്രദ്ധേയമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  15 hours ago
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  17 hours ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  17 hours ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  a day ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  a day ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  a day ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  a day ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  a day ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  a day ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  a day ago