HOME
DETAILS

മൈക്രോസോഫ്റ്റ് പ്രതിസന്ധി: ഹാക്കര്‍മാരുടെ വിളയാട്ടം

ADVERTISEMENT
  
Web Desk
July 20 2024 | 16:07 PM

Microsoft Crisis: Hackers Exploit Flaws in CrowdStrike Updates, Urging Vigilance

ഇന്നലെ നടന്ന ക്രൗഡ്‌സ്‌ട്രൈക്ക് അപ്‌ഡേഷനെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് സേവനങ്ങള്‍ താളം തെറ്റിയതിന്റെ പ്രതിസന്ധിയില്‍ നിന്ന് പരിപൂര്‍ണമായും ലോകം മുക്തമായിട്ടില്ല. വരും ദിനങ്ങളില്‍ ശക്തമായ സൈബര്‍ നിയമ പോരാട്ടങ്ങളിലേക്ക് വകവയ്ക്കുന്ന വീഴ്ചയാണ് മൈക്രോസോഫ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. വിമാനത്താവളങ്ങള്‍, ബാങ്കുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, പണമിടപാട് സേവനങ്ങള്‍, എമര്‍ജന്‍സി സേവനങ്ങള്‍, മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങി ലോകമെങ്ങും മൈക്രോസോഫ്റ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളാണ് അവകതാളത്തിലായത്. ഇതു മൂലം വമ്പിച്ച സാമ്പത്തിക ബാധ്യതകളാണ് പലര്‍ക്കും സംഭവിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ തുടങ്ങിയ പ്രശ്‌നം പിന്നീട് സങ്കീര്‍ണമാകുകയായിരുന്നു. പല മേഖലകളും പഴയ അവസ്ഥയിലേക്ക് തിരിച്ച് പോയെങ്കിലും പരിപൂര്‍ണ്ണമായും പലമേഖലകളും മടങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

 ആന്റി വൈറസ് സ്ഥാപനമായ ക്രൗഡ് സ്‌ട്രൈക്കിന്റെ അപ്‌ഡേറ്റിന്റെ ഭാഗമായി കംപ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഫാല്‍ക്കണ്‍ സെന്‍സര്‍ ആണ് പ്രശ്‌നത്തിന് കാണമായതെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഇത് മുതലെടുത്ത് ഹാക്കര്‍മാര്‍ പുതിയ തട്ടിപ്പുകള്‍ക്ക് കോപ്പുകൂട്ടുന്നതായി  ക്രൗഡ്‌സ്‌ട്രൈക്ക് മേധാവി മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്.  വെള്ളിയാഴ്ചത്തെ ആഗോള ഐടി തകര്‍ച്ച മുതലെടുക്കാന്‍ സൈബര്‍ കുറ്റവാളികള്‍ ശ്രമിക്കുന്നതിനാല്‍ കൂടുതല്‍ തടസ്സപ്പെടാനുള്ള സാധ്യതയെക്കുറിച്ചാണ് സൈബര്‍ സുരക്ഷാ കമ്പനിയായ ക്രൗഡ്‌സ്‌ട്രൈക്കിന്റെ സി.ഇ.ഒ ജോര്‍ജ് കുര്‍ട്‌സ് മുന്നറിയിപ്പ് നല്‍കുന്നത്.  ബാഡ് ആക്ടര്‍മാരായാ ഹാക്കര്‍മാര്‍ ഇതുപോലുള്ള സംഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കും, അതിനാല്‍ ക്രൗഡ്‌സ്‌ട്രൈക്ക് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് ജോര്‍ജ്ജ് കുര്‍ട്ട്‌സ് നിര്‍ദ്ദേശിച്ചു. ഔദ്യോഗികമെന്നു നടിക്കുന്ന വ്യാജ ഇമെയിലുകള്‍, ഫോണ്‍ കോളുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയ്‌ക്കെതിരേ ജാഗ്രത പാലിക്കാന്‍ യുകെയിലെയും ഓസ്‌ട്രേലിയയിലെയും സൈബര്‍ ഏജന്‍സികള്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. 

    പ്രധാന വാര്‍ത്താ സംഭവങ്ങള്‍, പ്രത്യേകിച്ച് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവിക്കുമ്പോഴുള്ള ഭയവും അനിശ്ചിതത്വവും ചൂഷണം ചെയ്ത് മുതലെടുക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിക്കും. വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന രൂപത്തില്‍ ഹാക്കര്‍മാര്‍ അവരുടെ ഫിഷിംഗ് ഇമെയില്‍ ആക്രമണങ്ങള്‍ ക്രമീകരിക്കും. കോവിഡ് 19ന്റെ കാര്യത്തിലും ഹാക്കര്‍മാര്‍ ഈ നില കണ്ടതാണെന്ന് ജോര്‍ജ്ജ് കുര്‍ട്ട്‌സ് വ്യക്തമാക്കി.

2024-07-2022:07:70.suprabhaatham-news.png

സെക്യൂരിറ്റി വിങിലെ ഗവേഷകര്‍ പറയുന്നതനുസരിച്ച്, ക്രൗഡ് സ്‌ട്രൈക്ക് തീം ഡൊമെയ്ന്‍ രജിസ്‌ട്രേഷനുകളില്‍ ഇതിനകം കുത്തനെ വര്‍ധനയുണ്ടായിട്ടുണ്ട്. പുതിയ വെബ്‌സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഹാക്കര്‍മാര്‍ ഔദ്യോഗികമാണെന്ന വ്യാജേന ഐ.ടി മാനേജര്‍മാരെയോ പൊതുജനങ്ങളെയോ കബളിപ്പിച്ച് അപകടകാരികളായ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനോ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നതിനോ സാധ്യതയുണ്ട്. പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാത്ത വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് ഇത് സംബന്ധിച്ച് കൂടുതല്‍ ആക്രമണം ഉണ്ടാകുന്നത്.  അതിനാല്‍ ജാഗ്രത പാലിക്കാനും ഔദ്യോഗിക ക്രൗഡ്‌സ്‌ട്രൈക്ക് ചാനലുകളില്‍ നിന്നുള്ള വിവരങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കാനും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

CrowdStrike and Microsoft faces a crisis as hackers exploit vulnerabilities in CrowdStrike's update process.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  6 hours ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  7 hours ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  8 hours ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  9 hours ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  9 hours ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  10 hours ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  10 hours ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  11 hours ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  11 hours ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  12 hours ago