HOME
DETAILS

പൊന്നാനിയുടെ മുഖം ഇനി മാറും; വമ്പൻ അ​ന്താ​രാ​ഷ്ട്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ യാഥാർഥ്യത്തിലേക്ക്

  
June 27 2024 | 07:06 AM

ponnani international convention centre

പാരമ്പര്യത്തിന്റെ ചരിത്രപ്പെരുമയുള്ള പൊന്നാനിയുടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ അ​ന്താ​രാ​ഷ്ട്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ ഒരു ചുവടുകൂടി മുന്നിലോട്ട്. പദ്ധതിക്ക് നേതൃത്വം നൽകുന്ന പൊന്നാനി നഗരസഭ വി​ശ​ദ​പ​ദ്ധ​തി​രേ​ഖ അ​വ​ത​ര​ണം നടത്തി. ആകെ 100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്ക് 30 കോടി രൂപയാണ് പ്രാഥമിക ചെലവ് പ്രതീക്ഷിക്കുന്നത്. സഞ്ചാരികളുടെ ഇഷ്ട ഇടവും പൊന്നാനിയുടെ ഏറ്റവും സൗന്ദര്യവുമുള്ള ഭാഗമായ കർമ്മ റോഡിന്റെ ഭാഗത്താണ് കൺവെൻഷൻ സെന്റർ ഉയരുക.

ഭാരതപുഴയോട് ചേർന്നുള്ള കർമ്മ റോഡിൽ ഒരുങ്ങുന്ന അ​ന്താ​രാ​ഷ്ട്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റിന് വിവിധ പ്രത്യേകതകൾ ഉണ്ട്. ഭൂമി നികത്താതെ തൂ​ണു​ക​ളി​ൽ മാ​ത്ര​മാ​യി പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യാ​ണ് കൺവെൻഷൻ സെന്റർ തലയുയർത്തി നിലനിൽക്കുക. 2800 പേ​ർ​ക്കി​രി​ക്കാ​വു​ന്ന ഓ​ഡി​റ്റോ​റി​യം, നാ​ല് മി​നി ഹാ​ളു​ക​ൾ, 20000 ച​തു​ര​ശ്ര അ​ടി​യി​ൽ കൊ​മേ​ഴ്സ്യ​ൽ ഏ​രി​യ, 56 മു​റി​ക​ളു​ള്ള ഹോ​ട്ട​ൽ, മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​ർ, എ​ക്സി​ബി​ഷ​ൻ സെ​ന്റ​ർ, സ്വി​മ്മി​ങ് പൂ​ൾ എന്നിവയെല്ലാം കൺവെൻഷൻ സെന്ററിന്റെ പ്രത്യേകത.

എ​ർ​ത്ത് സ്കേ​പ്പ് എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ് ഡി.​പി.​ആ​ർ ത​യാ​റാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ​ക്ക് ല​ഭ്യ​മാ​യ 15 കോ​ടി രൂ​പ​യു​ടെ അ​ർ​ബ​ൺ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ഫ​ണ്ടും ന​ഗ​ര​സ​ഭ സ​മാ​ഹ​രി​ക്കു​ന്ന 15 കോ​ടി​യും ഉ​ൾ​പ്പെ​ടു​ത്തി പ്രാ​ഥ​മി​ക ചെ​ലവിലേക്ക് ആവശ്യമായ 30 കോ​ടി രൂ​പ​ കണ്ടെത്തും. ബാ​ക്കി തു​ക സ്വ​കാ​ര്യ നി​ക്ഷേ​പ​മാ​യാ​ണ് സ്വീ​ക​രി​ക്കു​ക. ഇ​തി​നു​ള്ള ന​ട​പ​ടി​ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

International
  •  3 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് സർവിസ് ആരംഭിക്കാൻ ഇൻഡി​ഗോ

bahrain
  •  3 days ago
No Image

ഇനി ടാക്സി കാത്തിരിപ്പ് ഒഴിവാക്കാം, 24 മണിക്കൂർ ഇ-സ്കൂട്ടർ സേവനം; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം

Kerala
  •  3 days ago
No Image

ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ

Kerala
  •  3 days ago
No Image

പഹല്‍ഗാമില്‍ ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു വാങ്ങി ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു; സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടെ ധീരതയെ സ്മരിച്ച് ദൃക്‌സാക്ഷികള്‍

latest
  •  3 days ago
No Image

പഹല്‍ഗാം ഭീകരാക്രമണം: ടിക്കറ്റ് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം, ആറു മണിക്കൂറില്‍ ശ്രീനഗര്‍ വിട്ടത് 3,337 പേര്‍

National
  •  3 days ago
No Image

അൽ നഖീലിൽ നിന്ന് സൗത്ത് അൽ ധൈതിലേക്ക് ബസ് സർവിസ് ആരംഭിച്ച് റാസ് അൽ ഖൈമ

uae
  •  3 days ago
No Image

ആക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താന്‍ ; ഹൈക്കമ്മീഷണറെ വിളിച്ചു വരുത്താന്‍ ഇന്ത്യ, ഇസ്‌ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപൂട്ടിയേക്കും | Pahalgam Terror Attack  

National
  •  3 days ago
No Image

ഇന്ത്യന്‍ രൂപയുടെയും ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുടെയും ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

latest
  •  3 days ago
No Image

പഹല്‍ഗാമിനു പിന്നാലെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റശ്രമം; രണ്ട് ഭീകരരെ വധിച്ച് സൈന്യം

National
  •  3 days ago