HOME
DETAILS
MAL
ചിട്ടി ഫണ്ട് കേസ്: ബംഗാളില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍
ADVERTISEMENT
backup
December 20 2018 | 21:12 PM
കൊല്‍ക്കത്ത: ബംഗാളിലെ ചിട്ടിഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സുമന് ഛതോപാധ്യയായെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇ.ഐ സമയ് എന്ന ബംഗാളി പത്രത്തിന്റെ എഡിറ്ററാണ് സുമന്. ചില ചിട്ടിഫണ്ട് ഉടമകളില്‍ നിന്ന് ഇയാള്‍ പണം വാങ്ങിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അറസ്റ്റെന്ന് സി.ബി.ഐ അറിയിച്ചു. അദ്ദേഹത്തെ ഇന്നലെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനെതിരേ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."