HOME
DETAILS
MAL
തെരഞ്ഞെടുപ്പിലെ ഇടപെടല്‍: റഷ്യക്കാര്‍ക്കെതിരേ യു.എസ് ഉപരോധം
ADVERTISEMENT
backup
December 20 2018 | 21:12 PM
വാഷിങ്ടണ്‍: 2016ല്‍ നടന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതിനാല്‍ 15 റഷ്യന്‍ പൗരന്മാര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ അംഗങ്ങളാണിവരെന്ന് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. മുന്‍ റഷ്യന്‍ ചാരനായ സ്‌ക്രീപാലിനെതിരേ വിഷപ്രയോഗം നടത്തിയതില്‍ പങ്കാളികളായ രണ്ട് രഹസ്യന്വേഷണ ഏജന്റുമാര്‍ക്കെതിരേയും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.എസിലെ പൊതു ജനാഭിപ്രായത്തില്‍ മാറ്റംവരുത്താനായി ശ്രമിച്ചതിന്റെ പേരില്‍ രണ്ടു പേര്‍, മൂന്ന് റഷ്യന്‍ കമ്പനികള്‍ എന്നിവര്‍ക്കെതിരേയും ഉപരോധം ഏര്‍പ്പെടുത്തി. റഷ്യയുടെ ഭാഗത്തുള്ള ആപത്കരമായ പ്രവര്‍ത്തികള്‍ക്കെതിരേ കൂട്ടായ നടപടി സ്വീകരിക്കാനുള്ള നീക്കങ്ങള്‍ തുടരുമെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."