ടി.വി-ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ആക്ടീവ് കോഴിക്കോടും എ.സി.വിയും സംയുക്തമായി ഏര്‍പ്പെടുത്തിയ 2017ലെ ടി.വി, ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍: ജഗദീഷ് (ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണ് പുരസ്‌ക്കാരം), മികച്ച നടി: സുരഭി ലക്ഷ്മി (50,000 രൂപയും ശില്‍പ്പവും), മികച്ച താര ജോഡിയായി അനീഷ് രവി, അനു ജോസഫ് (20,000 രൂപയും ശില്‍പ്പവും), മികച്ച ഹാസ്യതാരം: വിനോദ് കോവൂര്‍, (25,000 രൂപയും ശില്‍പ്പവും), മികച്ച പിന്നണി ഗായകന്‍: പി.കെ സുനില്‍ കുമാര്‍ (25,000 രൂപയും ശില്‍പ്പവും), മികച്ച ഗായിക: രഞ്ജിനി ജോസ് (25,000 രൂപയും ശില്‍പ്പവും).
പുരസ്‌കാരങ്ങള്‍ 19ന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം.കെ രാഘവന്‍ എം.പിയുടെയും എം.കെ മുനീര്‍ എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ നല്‍കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."