HOME
DETAILS
MAL
സിദ്ധരാമയ്യക്കും കുമാരസ്വാമിക്കും എതിരേ രാജ്യദ്രോഹക്കുറ്റം
ADVERTISEMENT
backup
November 30 2019 | 07:11 AM
ബംഗളൂരു: നിയമസഭാ ഉപതെരഞ്ഞെപ്പ് അടുത്ത കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി കുമാരസ്വാമി, കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. കീഴ്ക്കോടതി ഉത്തരവ് പ്രകാരമാണ് രാജ്യദ്രോഹക്കുറ്റം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്.
മുതിര്‍ന്ന കോണ്‍ഗ്രസ്, ജെ.ഡി.എസ് നേതാക്കളായ പരമേശ്വര, ദിനേശ്ഗുണ്ടുറാവു, മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ബുധനാഴ്ചയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകള്‍ക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരിലാണ് കോണ്‍ഗ്രസ്, ജെ.ഡി.എസ് നേതാക്കള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമി കോണ്‍ഗ്രസ്, ജെ.ഡി.എസ് നേതാക്കള്‍ക്ക് ചോര്‍ത്തിനല്‍കിയെന്നാരോപിച്ച് മല്ലികാര്‍ജുന എന്നയാളാണ് പരാതി നല്‍കിയത്. ആദായനികുതി ഉദ്യോഗസ്ഥര്ക്കെതിരേ മുദ്രാവാക്യം മുഴക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
റെയ്ഡ് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് 27ന് ഭരണകക്ഷി എം.എല്‍.എമാരും എം.പിമാരും നടത്തിയ ഇന്‍കം ടാക്സ് ഓഫിസ് മാര്‍ച്ചില്‍ അന്നത്തെ മുഖ്യമന്ത്രി കുമാരസ്വാമി, ഉപമുഖ്യമന്ത്രി പരമേശ്വര, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."