HOME
DETAILS

ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍: ബി.ജെ.പിയില്‍ ഭിന്നത

ADVERTISEMENT
  
backup
July 31 2017 | 22:07 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%9a%e0%b5%86%e0%b4%b1-3

കോട്ടയം: ശബരിമല വിമാനത്താവളത്തിനായി എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിയിലെ കുമ്മനം രാജശേഖരന്‍- വി.മുരളീധരന്‍ പക്ഷങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു.
വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ സര്‍ക്കാര്‍ വക ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കേണ്ടതില്ലെന്നതാണ് ഇരുവിഭാഗത്തിന്റെയും പ്രത്യക്ഷ നിലപാടെന്നിരിക്കെ ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്റെ ഇന്നലത്തെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
വി. മുരളീധരനും സംസ്ഥാന സമിതിയംഗം നാരായണന്‍ നമ്പൂതിരിയും ഏതാനും ചില നേതാക്കളും ഇന്നലെ രാവിലെ ചെറുവള്ളി എസ്റ്റേറ്റില്‍ എത്തിയിരുന്നു. എന്നാല്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ വി. മുരളീധരനെ അനുഗമിക്കാന്‍ ജില്ലയിലെയോ പ്രദേശത്തെയോ നേതാക്കന്‍മാര്‍ ആരുമില്ലായിരുന്നു. മുരളീധരന്റെ സന്ദര്‍ശനത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നാണ് ജില്ലാ പ്രസിഡന്റ് എന്‍. ഹരിയും മറ്റു പ്രാദേശിക നേതാക്കളും പ്രതികരിച്ചത്.
എസ്റ്റേറ്റ് സന്ദര്‍ശനത്തിന് ശേഷം കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയ വി. മുരളീധരനോട് ജില്ലാ നേതൃത്വത്തിന് അറിവില്ലായിരുന്നുവെന്ന് പറഞ്ഞ കാര്യം ചോദിച്ചപ്പോള്‍ ജില്ലാ പ്രസിഡന്റുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും മറിച്ചൊരു കാര്യം അദ്ദേഹം പറയുമെന്ന് കരുതുന്നില്ലെന്നുമായിരുന്നു പ്രതികരണം.
ചെറുവള്ളി എസ്റ്റേറ്റ് വിഷയത്തില്‍ ജില്ലാ നേതൃത്വത്തിനും വി. മുരളീധരനും പ്രത്യക്ഷത്തില്‍ ഒരേ നിലപാടായിരുന്നിട്ടും ദേശീയ നിര്‍വാഹക സമിതിയംഗത്തിന്റെ പരിപാടിയോട് നിസഹകരിച്ചത് ദുരൂഹമാണ്.
മെഡിക്കല്‍ കോളജ് കോഴ അടക്കമുള്ള വിഷയങ്ങളില്‍ കുമ്മനം-മുരളീധരന്‍ വിഭാഗങ്ങള്‍ തമ്മില്‍ ശക്തമായ പോര് നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ചെറുവള്ളി വിഷയത്തില്‍ ജില്ലാ നേതൃത്വത്തിന്റെ സാന്നിധ്യമൊഴിവാക്കിയുള്ള മുരളീധരന്റെ സന്ദര്‍ശനം കുമ്മനം വിഭാഗത്തിനെതിരേയുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ഹര്‍ത്താലിനിടെ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ അപലപിച്ചും മുരളീധരന്‍ ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി. ആക്രമണം സംബന്ധിച്ച കാര്യമായ പ്രതികരണം നടത്താതിരുന്ന ജില്ലാ നേതൃത്വത്തിന് മുരളീധരന്റെ പ്രതികരണം തിരിച്ചടിയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  17 minutes ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  41 minutes ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  an hour ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  2 hours ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  2 hours ago
No Image

ആരുടെ തെറ്റ് ?

Kerala
  •  2 hours ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  11 hours ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  12 hours ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  12 hours ago