HOME
DETAILS
MAL
യുവജന യാത്ര അക്രമത്തിനെതിരേയുള്ള സമരം: മുനവ്വറലി തങ്ങള്‍
ADVERTISEMENT
backup
November 28 2018 | 18:11 PM
കണ്ണൂര്‍: അക്രമ രാഷ്ട്രീയത്തിനെതിരേയുള്ള സമരമാണ് യൂത്ത് ലീഗ് യുവജന യാത്രയെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ അക്രമം അരങ്ങേറിയത് കണ്ണൂരിലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവജന യാത്രയുമായി കണ്ണൂരിലെത്തിയതായിരുന്നു മുനവ്വറലി തങ്ങള്‍. രാഷ്ട്രീയത്തിനു വേണ്ടി മനുഷ്യരെ കൊല്ലുന്നത് ജനാധിപത്യത്തില്‍ ആലോചിക്കാനേ പറ്റില്ല. യുവാക്കളുടെ പുരോഗതിയെ കുറിച്ചാണു നാടിന് ആശങ്ക. വര്‍ഗീയതയും അക്രമവുമാണ് യുവാക്കള്‍ക്കു ഭീഷണി. കണ്ണൂരില്‍ സൗഹൃദത്തിന്റെ ഊഷ്മളത ഉണ്ടാക്കണമെന്നും മുനവ്വറലി തങ്ങള്‍ സൂചിപ്പിച്ചു. പി.കെ ഫിറോസ്, എം.എ സമദ്, നജീബ് കാന്തപുരം, പി.കെ സുബൈര്‍, സമീര്‍ പറമ്പത്ത് എന്നിവരും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."