HOME
DETAILS

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

ADVERTISEMENT
  
September 27 2024 | 06:09 AM

lookout-notice-against-actor-siddique

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദീഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവര്‍ പൊലിസിനെ അറിയിക്കണമെന്നും നോട്ടിസില്‍ പറയുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. 

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മൂന്നു ദിവസമായി സിദ്ദിഖ് ഒളിവിലാണ്. ജാമ്യഹരജി തള്ളുന്നതിന് തൊട്ടുമുമ്പ് വരെ പൊതുയിടങ്ങളില്‍ സജീവമായിരുന്ന സിദ്ദിഖ് അപ്രത്യക്ഷ്യമായത് പൊലിസിന്റെ അറിവോടെയാണെന്നും പൊലിസ് ഇതിന് സഹായം നല്‍കിയെന്നും പരാതിയുണ്ട്. അതിനിടെ സിദ്ദിഖ് രാജ്യം വിട്ടുപോയിട്ടില്ലെന്നാണ് സുപ്രിംകോടതിയില്‍ നടത്തിയ നീക്കങ്ങളിലൂടെ മനസിലാക്കാന്‍ കഴിയുന്നത്. കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ പൊലിസ് അറസ്റ്റ് നടപടിയിലേക്ക് നീങ്ങില്ലെന്നാണ് സൂചന. അതേസമയം പീഡനക്കേസില്‍ ഹൈക്കോടതികള്‍ ജാമ്യം നിഷേധിച്ചാല്‍ സുപ്രിം കോടതി അനുകൂലമായി വിധിപുറപ്പെടുവിക്കുന്നത് വളരെ അപൂര്‍വമാണെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

2016 ജനുവരി 28ന് തിരുവനന്തപുരത്തെ ഹോട്ടലില്‍, തന്നെ വിളിച്ചുവരുത്തി സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. ഒന്നരമാസക്കാലം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ യുവതിയുടെ പരാതി ശരിവയ്ക്കുന്ന ശക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭ്യമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  5 hours ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  6 hours ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  6 hours ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  6 hours ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  7 hours ago
No Image

ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

International
  •  8 hours ago
No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  9 hours ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  9 hours ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  10 hours ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  10 hours ago