1984 സിഖ് വിരുദ്ധ കലാപം: 88 പേരുടെയും ശിക്ഷ ശരിവച്ച് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: 1984 സിഖ് വിരുദ്ധ കലാപത്തില്‍ 88 പ്രതികള്‍ക്കും ജയില്‍ശിക്ഷ നല്‍കിയുള്ള വിധി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി. കേസില്‍ വിധിവന്ന് 22 വര്‍ഷത്തിനു ശേഷമാണ് ശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ് വരുന്നത്.
1996 ഓഗസ്റ്റ് 27 നാണ് ഇവരെ ശിക്ഷിച്ചുകൊണ്ടുള്ള സെഷന്‍ കോടതിയുടെ വിധി വന്നത്. ഈസ്റ്റ് ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ 1984 നവംബര്‍ രണ്ടിന് കലാപം നടത്തി, ബസ് കത്തിച്ചു, കര്‍ഫ്യു ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് 107 പേരെ അറസ്റ്റ് ചെയ്തത്.
1984 ഒക്ടോബര്‍ 31ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. രാഷ്ട്ര തലസ്ഥാന നഗരിയില്‍ സിഖ് വിഭാഗത്തില്‍പ്പെട്ടവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.
95 പേരെ കലാപകാരികള്‍ കൊലപ്പെടുത്തുകയും 100 വീടുകള്‍ കത്തിക്കുകയും ചെയ്തു. കേസിലെ 88 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 47 പേരാണ് പിന്നീട് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."