HOME
DETAILS
MAL
വൻ ഓഫറുമായി ജസീറ എയർവേയ്സ്
September 26 2024 | 06:09 AM
കുവൈത്ത് സിറ്റി:വൻ ഓഫറുമായി ജസീറ എയർവേയ്‌സ്. 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 90% ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് വിമാന കമ്പിനി . ഒക്ടോബർ 19ന് മുൻപ് ടിക്കറ്റ് എടുക്കുകയും ഡിസംബർ 15നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. വിവിധ സെക്ടറുകളിലേക്ക് വ്യത്യസ്‌ത നിരക്കിളവാണ് ലഭിക്കുക.
വർധിച്ച വിമാന നിരക്കു മൂലം യാത്രയിൽ കുട്ടികളെ ഒഴിവാക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിരക്കിളവ് നൽകുന്നതെന്ന് എയർലൈൻ അറിയിച്ചു.അവധിക്കാലം കുടുംബത്തോടൊപ്പം ആസ്വദിക്കാൻ ഇതിലൂടെ അവസരമൊരുങ്ങുന്നു. ടിക്കറ്റ് ബുക്കിങ് സമയത്ത് ആനുകൂല്യം ലഭ്യമാക്കാൻ ജൊകിഡ്‌സ് പ്രമോ കോഡ് ഉപയോഗിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."