HOME
DETAILS
MAL
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു
September 26 2024 | 10:09 AM
നീലഗിരി: നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് സ്വദേശി വി ടി കുഞ്ഞുമൊയ്തീനാണ് മരിച്ചത്.
പുലര്‍ച്ചെ വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്തീനെ ആന കൊലപ്പെടുത്തുകയായിരുന്നു. ഒരു വര്‍ഷത്തിനിടെ നാലുപേരാണ് ഇവിടെ കാട്ടാനക്കലിക്ക് ഇരകളായിട്ടുള്ളത്. ഇതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കോഴിക്കോട് ഊട്ടി അന്തര്‍ സംസ്ഥാനപാത ഉപരോധിച്ച ആയിരുന്നു പ്രതിഷേധം. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നഷ്ടപരിഹാരവും നല്‍കുമെന്ന അധികൃതരുടെ ഉറപ്പിലാണ് ഉച്ചയോടെ സമരം അവസാനിപ്പിച്ചത്. കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടാനയെ തുരത്തും എന്നും അധികൃതര്‍ ഉറപ്പ് നല്‍കി.
wild elephant attack one death reported in neelagiri
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."