ഓണാഘോഷത്തിലെ സാഹസികയാത്ര; ഫാറൂഖ് കോളജ് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കോഴിക്കോട്: ഓണാഘോഷ പരിപാടിക്കിടെ സാഹസിക യാത്ര നടത്തിയതിന്റെ പേരില്‍ ഫാറൂഖ് കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി. എട്ടു വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് നടപടി. കസ്റ്റഡിയില്‍ എടുത്ത എട്ടു വാഹനങ്ങള്‍ ഒരു മാസത്തിനകം ജില്ലാ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കി.
അതേസമയം, വിദ്യാര്‍ഥികള്‍ സാഹസിക യാത്രയ്ക്ക് ഉപയോഗിച്ച വാഹനങ്ങള്‍ ഗതാഗത നിയമം ലംഘിച്ചതിന്റെ പേരില്‍ നേരത്തെ പിഴ ചുമത്തിയിരുന്നു. വാഹനങ്ങള്‍ ഓടിച്ച വിദ്യാര്‍ഥികള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന കാര്യവും അധികൃതര്‍ പരിശോധിച്ചിരുന്നു.
സെപ്റ്റംബര്‍ 11 ബുധനാഴ്ചയായിരുന്നു സംഭവം. കോളജ് ക്യാംപസിന് പുറത്ത് പൊതുനിരത്തിലൂടെയാണ് ഫാറൂഖ് കോളേജിലെ വിദ്യാര്‍ഥികള്‍ റോഡിലെ മറ്റ് വാഹനങ്ങളെ പോലും അപകടത്തിലാക്കുന്ന തരത്തില്‍ അഭ്യാസം നടത്തിയത്. മറ്റ് വാഹനങ്ങളും കാല്‍നട യാത്രക്കാരും കടന്നുപോകുന്ന വഴിയിലൂടെയാണ് വിദ്യാര്‍ഥികള്‍ ആഘോഷത്തിന്റെ പേരിലുള്ള ആഭാസം നടത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് എംവിഡി കേസെടുത്തത്.
Adventurous Journey during Onam Celebration; License of Farooq College Students Suspended"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."