HOME
DETAILS

അക്ഷരങ്ങളുടെ പൂരപ്പറമ്പില്‍

ADVERTISEMENT
  
backup
November 24 2018 | 19:11 PM

letters-pooramparambil-spm-sunday-prabhaatham

#ബഷീര്‍ മാടാല

പുസ്തകങ്ങളെ ഇത്രയധികം പ്രണയിക്കുന്ന ജനക്കൂട്ടത്തെ ഇവിടെയല്ലാതെ ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയില്ല. മരുഭൂമിയുടെ നടുമുറ്റത്ത് ഉത്സവപ്പറമ്പിലെന്ന പോലെ അവര്‍ അലസമായി ചുറ്റിനടന്നു. കുപ്പിവളയ്ക്കും ചാന്തിനും കൂട്ടംകൂടി നില്‍ക്കുന്നതു പോലെ പുസ്തകസ്റ്റാളുകള്‍ക്കുമുന്‍പില്‍ സ്ത്രീകളും കുട്ടികളും കൂട്ടമായി നിന്ന്, വിലകൊടുത്ത്, ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത്, ഉന്തുവണ്ടിയിലാക്കി അവര്‍ നടന്നുനീങ്ങി. ഇതിനിടയിലൊക്കെ തിടമ്പുകയറ്റിയ ആനയും അമ്പാരിയുമൊന്നുമില്ലാത്ത പ്രശസ്തരായ, തലയെടുപ്പുള്ള, നിരവധി എഴുത്തുകാര്‍, ചിന്തകര്‍ മുന്‍പിലൂടെ നടന്നുപോകുമ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടു. നാടകവേദിക്കും ഗാനമേളകള്‍ക്കും ആളുകള്‍ കൂടുന്നതുപോലെ വിവിധ പേരിട്ടുവിളിക്കുന്ന ഹാളുകളില്‍ എഴുത്തുകാരും കലാകാരന്മാരും സിനിമാക്കാരുമൊക്കെ പറയുന്നതുകേള്‍ക്കാനും അവരോടു നേരിട്ടു സംവദിക്കാനും അക്ഷമരായി നിരവധിപേര്‍ കാത്തിരുന്നു.
കഴിഞ്ഞ 37 വര്‍ഷമായി നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍നിന്നുള്ള കാഴ്ചകള്‍ ലോകത്താകമാനമുള്ള അക്ഷരസ്‌നേഹികള്‍ക്കുള്ള ഉപഹാരമാണ്. 37 വര്‍ഷം മുന്‍പ് ഷാര്‍ജാ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഏതാനും അറബി പുസ്തകങ്ങളും ഇസ്‌ലാമിക സാഹിത്യ കൃതികളുമായി തുടങ്ങിയ സംരംഭം ഇന്നു ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവമായി മാറിക്കഴിഞ്ഞു. ഇത്തവണ 77 രാജ്യങ്ങളില്‍നിന്നായി 1,874 പ്രസാധകരാണു കോടിക്കണക്കിനു പുസ്തകങ്ങളുമായി ഷാര്‍ജയിലെത്തിയിരുന്നത്. അടുത്ത വര്‍ഷം, 2019 ലോകത്തെ 'പുസ്തക തലസ്ഥാനം' ഷാര്‍ജയായിരിക്കുമെന്ന് അക്ഷരങ്ങളുടെ സുല്‍ത്താന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.


കടുത്ത ചൂടില്‍നിന്നു തണുപ്പിലേക്കു മാറുന്ന നവംബര്‍ മാസത്തിലെ 11 ദിവസങ്ങളിലാണു പുസ്തകമേള നടക്കുക. വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നുള്ള എഴുത്തുകാരും മറ്റു പ്രമുഖരും എത്തുന്നതിനാല്‍ ഏറ്റവും മികച്ച കലാവസ്ഥ നോക്കിയാണ് നവംബറില്‍ പുസ്തകമേള നിശ്ചയിച്ചത്. ഇതിനെ ഇപ്പോള്‍ ഒരു വാര്‍ഷിക വൈജ്ഞാനിക തീര്‍ഥാടനമായിട്ടാണു പുസ്തകപ്രേമികള്‍ കരുതുന്നത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഷാര്‍ജയിലേക്കെത്തുന്ന കപ്പലുകളിലും വിമാനങ്ങളിലും കൂടുതല്‍ എത്തുന്നതു പുസ്തകങ്ങളായിരിക്കും. വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു പുസ്തകങ്ങള്‍. ഇവയ്ക്ക് കസ്റ്റംസ് പരിശോധനകളോ സെന്‍സറിങ്ങോ ഇല്ല. അത് ഷാര്‍ജാ ഭരണാധികാരികളുടെ ഉത്തരവാണ്. ഷാര്‍ജാ പുസ്തകോത്സവം നടക്കുന്ന നഗരിയിലെ സ്റ്റാന്‍ഡില്‍ പുസ്തകം എത്തിച്ചുകൊടുക്കുന്നതുവരെയുള്ള എല്ലാ നടപടികളും സൗജന്യമാണ്. കാരണം അവ ഷാര്‍ജയുടെ സാംസ്‌കാരികോത്സവത്തിന്റെ ആത്മാവുകളാണ്.
'അക്ഷരങ്ങളുടെ കഥ' എന്ന ശീര്‍ഷകത്തില്‍ ഈ വര്‍ഷം നടന്ന പുസ്തകമേളയിലെത്തിയ ജനബാഹുല്യം കണ്ടു സംഘാടകര്‍ അത്ഭുതപ്പെട്ടുപോയി. 11 ദിവസങ്ങളിലായി 20 ലക്ഷത്തിലധികം പേരാണു മേളയിലെ പുസ്തകനിധി കാണാനായി എത്തിയത്. രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ഥികളും യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ഷാര്‍ജയിലെത്തി. അറബ്, ഇംഗ്ലീഷ് ഭാഷകളില്‍നിന്ന് ഇത്തവണ പതിവിലും കൂടുതല്‍ പുസ്തകങ്ങളെത്തി. മലയാളത്തിന്റെ ഇടപെടലുകളും മികച്ചതായിരുന്നു. മലയാള ഭാഷയുടെ മഹാപ്രളയം തന്നെ ഈ പുസ്തകമേളയില്‍ ദൃശ്യമായി. 170ലധികം മലയാള പുസ്തകങ്ങളാണ് ഈ മേളയില്‍ പ്രകാശനം ചെയ്യപ്പെട്ടത്. പ്രവാസികളായ മലയാളി എഴുത്തുകാര്‍ക്കു പുറമെ, കേരളത്തില്‍നിന്നുള്ള നിരവധി എഴുത്തുകാര്‍ക്കും വന്‍ അവസരമാണു മേള ഒരുക്കിയത്.


മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് ഷാര്‍ജ പുസ്തകമേള. ഷാര്‍ജയുടെ സാംസ്‌കാരിക ഉന്നതിക്കു കാരണമായ ലോകനിലവാരത്തിലുള്ള പരിപാടിയാണിത്. അക്ഷരങ്ങളാണു മനുഷ്യവംശത്തെ കൂട്ടിയിണക്കുന്നതെന്നാണു പുസ്തകമേള ഉദ്ഘാടനം ചെയ്തുകൊണ്ട് ഷാര്‍ജാ ഭരണാധികാരി പറഞ്ഞത്. അറിവിനെയും അക്ഷരങ്ങളെയും ഇത്രമേല്‍ സ്‌നേഹിച്ച ഒരു ഭരണധികാരി ഉള്ളതുകൊണ്ടാണ് ഇങ്ങനെയൊരു പുസ്തകമേള നടക്കുന്നത്. പുസ്തകങ്ങളുടെ വിപണനകേന്ദ്രമോ മേളയോ എന്നതിനപ്പുറം നിരവധി ഭാഷകളുടെ സംഗമകേന്ദ്രവും വിവിധ സംസ്‌കാരങ്ങളുടെയും അറിവിന്റെയും കൂടിച്ചേരലുകളുമാണിവിടെ കാണാനാവുക.
ഷാര്‍ജയുടെ ഈ പുസ്തക പ്രണയത്തിനു പിന്നില്‍ മഹാനായ ഈ ഭരണാധികാരിയുടെ കൈയൊപ്പ് പതിഞ്ഞിട്ട് ഇപ്പോള്‍ 37 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. 1982 മുതല്‍ ചെറിയ തോതില്‍ തുടങ്ങിയ മേളയാണ്. ഓരോ വര്‍ഷത്തെ ഉദ്ഘാടനവും നിര്‍വഹിക്കുന്നത് അക്ഷരങ്ങളുടെ സുല്‍ത്താന്‍ തന്നെ. മികച്ചൊരു എഴുത്തുകാരന്‍ കൂടിയായ ഇദ്ദേഹം ഇതിനകം അന്‍പതിലധികം പുസ്തകങ്ങള്‍ രചിച്ചുകഴിഞ്ഞു. ശാസ്ത്രത്തിലും അക്കാദമികരംഗങ്ങളിലും നിപുണന്‍. ഇതിനകം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് കോഴിക്കോട് സര്‍വകലാശാല ശൈഖ് സുല്‍ത്താന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. കേരളത്തോടും കേരളീയരോടും വളരെ അടുത്ത ബന്ധം വച്ചുപുലര്‍ത്തുന്നതുകൊണ്ടുതന്നെയാണു മലയാളത്തിന് ഷാര്‍ജാ പുസ്തകമേളയില്‍ പ്രത്യേക അംഗീകാരം ലഭിക്കുന്നതും.


ചരിത്രപരമായിത്തന്നെ ഷാര്‍ജയോടും യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളോടും ഏറെ അടുത്തുനിന്ന നാടാണു നമ്മുടേത്. പല വാക്കുകള്‍ക്കും മലയാളത്തിന്റെയും അറബിഭാഷയുടെയും ഛായകള്‍ ദൃശ്യമാണ്. ആ ബന്ധം ഓരോ മേളയിലും ദൃശ്യമാണെന്നു സാക്ഷ്യപ്പെടുത്തുകയാണ് മലയാളിയായ മോഹന്‍കുമാര്‍. ഈ മേളയുടെ വിജയത്തിനു പിന്നിലെ ഊര്‍ജം ഇദ്ദേഹമാണ്. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ എക്‌സ്റ്റേണല്‍ ഇടപെടലുകളാണു വര്‍ഷങ്ങളായി മേളയെ വന്‍വിജയത്തിലേക്കു നയിക്കുന്നത്.


പ്രവാസികളുടെ സാംസ്‌കാരിക പൂരമായി വിശേഷിപ്പിക്കപ്പെടുന്ന ഷാര്‍ജയിലെ പുസ്തകോത്സവം ഇന്നു മുഴുവന്‍ മലയാളികളുടെയും സാംസ്‌കാരികോത്സവമായി മാറിക്കഴിഞ്ഞു. മലയാള സാഹിത്യത്തിന്റെ പുറംലോകത്തേക്കുള്ള സഞ്ചാരത്തിലെ ഇടത്താവളമാണിന്ന് ഷാര്‍ജ. ഓരോ വര്‍ഷവും പുസ്തകങ്ങളുടെ തര്‍ജമയ്ക്കു വേണ്ടി മാത്രം കോടിക്കണക്കിനു രൂപയാണ് രാജാവ് ബുക്ക് അതോറിറ്റിക്കു നല്‍കിവരുന്നത്. ഈ വര്‍ഷവും ഇതിനു കുറവു വരുത്തിയിട്ടില്ല. വരുംവര്‍ഷങ്ങളില്‍ മലയാളത്തില്‍നിന്നു മറ്റു ഭാഷകളിലേക്കും, മറ്റു ഭാഷകളില്‍നിന്നു മലയാളത്തിലേക്കും മൊഴിമാറ്റം നടത്തിയ ഏറ്റവും നല്ല പുസ്തകങ്ങള്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണു സാഹിത്യപ്രേമികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  18 minutes ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  41 minutes ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  an hour ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  2 hours ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  2 hours ago
No Image

ആരുടെ തെറ്റ് ?

Kerala
  •  2 hours ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  11 hours ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  12 hours ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  12 hours ago