HOME
DETAILS
MAL
ബ്രാഞ്ച് സെക്രട്ടറിയെ വാട്സ്ആപ്പ് വഴി വധഭീഷണി മുഴക്കിയ യുവാവിനെതിരേ പരാതി
ADVERTISEMENT
backup
November 06 2018 | 05:11 AM
വാടാനപ്പള്ളി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വാട്സ്അപ്പ് വഴി വധഭീഷണി മുഴക്കിയ യുവാവിനെതിരേ പൊലിസില്‍ പരാതി.
വാടാനപ്പള്ളി പൊലിസ് സ്റ്റേഷനു കിഴക്ക് ചക്കാണ്ടന്‍ സിനിഷിനെതിരേ സി.പി.എം വാടാനപ്പള്ളി ആല്മാവ് ബ്രാഞ്ച് സെക്രട്ടറി കെ.ഡി സതീഷാണ് വാടാനപ്പള്ളി പൊലിസില്‍ പരാതി നല്‍കിയത്. ഹരിത നഗറിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരേ കഴിഞ്ഞ പള്ളി പെരുന്നാളിനിടയില്‍ സിനിഷ് മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സതീഷ് ഇടപ്പെടുകയും പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതുമായാണ് സതീഷിന് നേരെ വധഭീഷണി ഉണ്ടായത്. അടുത്ത പള്ളി പെരുന്നാള്‍ ആഘോഷം കാണാന്‍ സതീഷ് ഉണ്ടാകില്ലെന്നാണ് വാട്സ്അപ്പില്‍ ഭീഷണി ഉണ്ടായത്. ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് ആറ് മാസം ജയിലില്‍ കഴിഞ്ഞിരുന്ന ആളാണ് സനീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."