വഴിയോര കച്ചവടക്കാരെ നിരോധിക്കാനുള്ള നീക്കം: കുടുംബ സംഗമം പത്തിന്
തൃശൂര്‍: പുനരധിവാസം നല്‍കിയതിനു ശേഷമേ വഴിയോര കച്ചവടക്കാരെ നിരോധിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും നടപടി പാടുള്ളൂവെന്ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) ജന. സെക്ര. ആര്‍.വി ഇക്ബാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തൃശൂരില്‍ പുനരധിവാസത്തിന് സ്ഥലമുണ്ടെങ്കിലും പഴയ ലിസ്റ്റ് സംബന്ധിച്ച് തര്‍ക്കമുള്ളതിനാലാണ് പുനരധിവാസം നടക്കാത്തത്. ഫെഡറേഷന്റെ നേതൃത്വത്തില്‍ തൊഴിലാളികളും കുടുംബാംഗങ്ങളും ഒത്തുചേരുന്ന മധ്യമേഖല കുടുംബ സംഗമം പത്തിന് തൃശൂര്‍ ശക്തന്‍ നഗറില്‍ നടത്തും.
രാവിലെ പത്തിനു സി.ഐ.ടി.യു സംസ്ഥാന ജന. സെക്ര. എളമരം കരീം ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന സെക്ര. എം.എം വര്‍ഗീസ്, ജില്ലാ സെക്ര. യു.പി ജോസഫ് സംസാരിക്കും. വിവിധ ജില്ലകളില്‍ എട്ട്, പത്ത്, 11 ദിവസങ്ങളില്‍ കുടുംബ സംഗമം നടത്തും. കുടിയൊഴിപ്പിക്കലിനെതിരേയും നിയമ പ്രകാരമുള്ള അവകാശങ്ങള്‍ നടപ്പാക്കി കിട്ടുന്നതിനും വര്‍ഗീയതക്കും കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേയും ഫെഡറേഷന്‍ നടത്തുന്ന മധ്യമേഖല ജാഥ ഇന്ന് പാലക്കാട് സമാപിക്കും. ഇന്നലെ തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തിയ ജാഥ ഗുരുവായൂരില്‍ സമാപിച്ചു. ജാഥാ ക്യാപ്റ്റന്‍ സുനില്‍കുമാര്‍, ട്രഷറര്‍ ടി. ശ്രീകുമാര്‍, സി.ഐ.ടി.യു ഏരിയ സെക്ര. ടി സുധാകരന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."