HOME
DETAILS

സഊദിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഫാറൂഖ് ലുഖ്മാന്‍ അന്തരിച്ചു

ADVERTISEMENT
  
backup
July 27 2019 | 16:07 PM

senior-journalist-of-soudi-farooq-luqman-dies

റിയാദ്: മധ്യ പൗരസ്ത്യ ദേശത്തെ പ്രമുഖ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സഊദിയില്‍ നിന്നിറങ്ങുന്ന മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുംഗ്രന്ഥകാരനും പ്രമുഖ കോളമിസ്റ്റുമായിരുന്ന ഫാറൂഖ് ലുഖ്മാന്‍(80) അന്തരിച്ചു. അസുഖബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു. പാരമ്പര്യമായി പത്രം ഉടമകളും പ്രസാധകരുമായ കുടുംബത്തില്‍നിന്നാണ് ഫാറൂഖ് ലുഖ്മാനും മാധ്യമപ്രവര്‍ത്തകനായത്.

ഏദനിലെ ബ്രിട്ടീഷ് ഗ്രാമര്‍ സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. ബോംബെ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് ബിരുദവും അമേരിക്കയിലെ കൊളംബിയാ സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും നേടിയാണ് ഫാറൂഖ് ലുഖ്മാന്‍ ഏദനില്‍ പിതാവ് നടത്തിയിരുന്ന പ്രസാധന സ്ഥാപനത്തില്‍ ജോലി തുടങ്ങുന്നത്. അറബി ദിനപത്രമായ ഫതഉല്‍ ജസീറയുടേയും ഇംഗ്ളീഷ് വാരികയായ ഏദന്‍ ക്രോണിക്കിളിന്റേയും എഡിറ്റര്‍ പദവി,ഡെയ്ലി മെയില്‍, ഫൈനാന്‍ഷ്യല്‍ ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ്, ന്യൂസ് വീക്ക് എന്നിവയുടെ ലേഖകന്‍, ന്യൂയോര്‍ക്ക് ടൈംസിന്റേയും ന്യൂസ് വീക്കിന്റേയും യു.പി.ഐയുടേയും മുഴു സമയം കറസ്പോണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1975ല്‍ അറബ് ന്യൂസിന്റെ പ്രഥമ മാനേജിംഗ് എഡിറ്ററായി ചുമതലയേല്‍ക്കുകയും ചെയ്തു. അറബ് ന്യൂസിന്റെ മുഖ്യ പത്രാധിപസ്ഥാനത്തേക്കു വരുന്നതിനു മുമ്പ് അറബ് ലോകത്തെ പ്രഥമ സാമ്പത്തിക കാര്യ ദിനപത്രമായ ഇഖ്തിസാദിയയുടെ മാനേജിംഗ് എഡിറ്ററായും പ്രവര്‍ത്തിച്ചു. സഊദി റിസര്‍ച്ച് ആന്റ് പബ്ളിഷിംഗ് കമ്പനിയുടെ പത്രപ്രവര്‍ത്തന പരിശീലന കേന്ദ്രം ഡയറക്ടറായും പ്രസാധകരായ ഹാഫിസ് സഹോദരന്മാരുടെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം ന്യൂസിനു പുറമേ ഉര്‍ദു ന്യൂസ്, ഉര്‍ദു മാഗസിന്‍ എന്നിവയുടേയും മുഖ്യപത്രാധിപ സ്ഥാനം അലങ്കരിച്ചിരുന്നു. അറബി ഭാഷയില്‍ മാത്രം അയ്യായിരത്തില്‍ പരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലുഖ്മാന്‍ പന്ത്രണ്ടു രാജ്യങ്ങളില്‍ നിന്നായി പ്രസിദ്ധീകരിക്കുന്ന ഷര്‍ഖുല്‍ ഔസത്തിന്റേയും ഇഖ്തിസാദിയ പത്രത്തിന്റേയും സ്ഥിരം കോളമിസ്റ്റായും സേവനം ചെയ്തു. അറബിയിലും ഇംഗ്ളീഷിലുമായി നിരവധി പുസ്തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ഇന്ത്യയെക്കുറിച്ചുമാത്രം നൂറില്‍പരം ലേഖനങ്ങളുണ്ട്. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ രാജീവ് ഗാന്ധിവരെ നെഹ്രു കുടുംബത്തിലെ മൂന്നു തലമുറ നേതാക്കളെ ഇന്റര്‍വ്യ ചെയ്യാനുള്ള അപൂര്‍ ഭാഗ്യവും സിദ്ധിച്ചിട്ടുണ്ട്.

ഭാര്യ: ബറക്ക ഹമൂദ്. മകള്‍ വാഹി ലുഖ്മാന്‍ അന്തരാഷ്ട്ര നിയമത്തില്‍ ഡോക്ടറേറ്റു നേടുന്ന ആദ്യത്തെ അറബ് വനിത എന്ന ബഹുമതിക്കുടമയാണ്. കാഴ്ച ശക്തിയില്ലാത്ത വാഹി ഇപ്പോള്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയില്‍ അധ്യാപികയാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള മകന്‍ ദാഫര്‍ ലുഖ്മാന്‍ ദുബായില്‍ ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. മറ്റൊരു മകള്‍ യുംന് പത്രപ്രവര്‍ത്തകയാണ്. നാലാമത്തെ മകന്‍ അബ്ദുല്ല ലണ്ടനിലെ കെന്റ് യൂനിവേഴ്സിറ്റിയ്ല്‍ നിന്ന് നിയമ ബിരുദമെടുത്ത ശേഷം ദുബായില്‍ നിയമരംഗത്ത് ജോലി ചെയ്യുന്നു. ബക്കിംഗ്ഹാം യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഇളയ മകന്‍ മാഹിര്‍ ലുഖ്മാന്‍ യു.എ.ഇയില്‍ മാര്‍ക്കറ്റിംഗ് ഡയറക്ടറായി ജോലി ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  18 minutes ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  41 minutes ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  an hour ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  2 hours ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  2 hours ago
No Image

ആരുടെ തെറ്റ് ?

Kerala
  •  2 hours ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  11 hours ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  12 hours ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  12 hours ago