HOME
DETAILS

ഇന്ന് ടൂറിസം ദിനം: പാണ്ടിപ്പത്ത്; സാഹസിക സഞ്ചാരികളുടെ സ്വര്‍ഗം

ADVERTISEMENT
  
backup
September 27 2018 | 02:09 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf

കാട്ടാക്കട: ടൂറിസം ദിനത്തില്‍ കാട്ടിലെ സൗന്ദര്യം കാണാതെ പോകരുത്. അഗസ്ത്യവനം എന്ന മഴക്കാടുകള്‍ക്ക് കീഴെ സാഹസികരായ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം നല്‍കാന്‍ പാകത്തില്‍ പാണ്ടിപ്പത്ത് കാത്തിരിക്കുകയാണ്. കാട്ടുപോത്തുകള്‍ സദാ വിഹരിക്കുന്ന ഇടം. ആനകൂട്ടങ്ങളും പുലികളും കരടികളും പിന്നെ സിംഹവാലന്‍ കുരങ്ങുകളും ഇവിടെ ധാരാളമുണ്ട്. എപ്പോഴും മഞ്ഞു മൂടി കിടക്കുന്ന ഈ വനഭാഗം കാണാന്‍ വനം വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.
പേപ്പാറ വന്യജീവി സങ്കേതത്തില്‍പ്പെടുന്നതാണ് അതിര്‍ത്തി പങ്കിടുന്ന ഈ വന ഭാഗം. ബോണക്കാട്ട് നിന്ന് തുടങ്ങി 15 കിലോമീറ്റര്‍ താണ്ടി എത്തുന്നതാണ് പാണ്ടിപ്പത്ത്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കവും കഴിഞ്ഞാല്‍ കാണുന്നത് പുല്‍മേട്. പിന്നെ നിരവധി നദികളും തലസ്ഥാനത്തിന് കുടിവെള്ളം എത്തിക്കുന്ന കരമനയാറിന്റെ തുടക്കവും കാണാവുന്ന മലയിലേക്ക് സഞ്ചാരികള്‍ എത്തുന്നു. മനോഹരമായ ദൃശ്യ ഭംഗി കാണാന്‍. കാട്ടുപോത്തുകള്‍ക്ക് ഇഷ്ടപ്പെട്ട പ്രദേശമാണിത്. ആനകള്‍ വെള്ളം കുടിക്കാന്‍ എത്തുന്നതും ഇവിടെയാണ്. സിംഹവാലന്‍ കുരങ്ങുകളും ഇവിടെ ധാരാളമുണ്ട്. രാജഭരണ കാലത്ത് ഇന്നത്തെ കേരളവുമായും തമിഴ്‌നാടുമായും എളുപ്പം ബന്ധപ്പെടാന്‍ കഴിയുന്ന റോഡ് ഉണ്ടായിരുന്നു.
ബോണക്കാട്ട് നിന്നും തുടങ്ങി മധുര ജില്ലയില്‍ തീരുന്ന റോഡിനെ അന്ന് നാട്ടുകാര്‍ വിളിച്ചിരുന്നത് പാണ്ടി പത്ത് എന്നാണ്. അതായത് ബോണക്കാട്ട് നിന്നും പത്തുമൈല്‍ നടന്നാല്‍ തമിഴ്‌നാട്ടില്‍ എത്താം. ഇപ്പോള്‍ മധുരയില്‍ എത്താന്‍ 140 കിലോമീറ്റര്‍ ഉള്ളപ്പോഴാണ് അന്ന് കാട്ടിലൂടെ 23 കിലോമീറ്റര്‍ നടന്നാല്‍ മധുരയില്‍ എത്താന്‍ കഴിയുന്ന റോഡ് ഉണ്ടായിരുന്നത്. അത് രാമയ്യന്‍ ദളവയുടെ കാലത്ത് അടച്ചു. ആ പൗരാണിക റോഡിന്റെ ചില അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. ദൂരം കാണിക്കുന്ന മൈല്‍കുറ്റികളും മറ്റും. ഇതു വഴി അഗസ്ത്യമലമുടിയില്‍ എത്താന്‍ ചെറിയ പാതകളും തെളിഞ്ഞു കിടപ്പുണ്ട്.
കേരളവും തമിഴ്‌നാടും വിഭജിച്ചപ്പോള്‍ പാതകള്‍ ഇരു സംസ്ഥാനത്തുമായി. പിന്നെ അത് കാടുമൂടി. ഉച്ച കഴിഞ്ഞാല്‍ മഞ്ഞുമൂടി കിടക്കുന്ന പ്രദേശമാണിവിടം.
ഇവിടെ തങ്ങാന്‍ നിരവധി പാറഅപ്പുകളും വനം വകുപ്പിന്റെ കെട്ടിടവും ഉണ്ട്. പാണ്ടിപ്പത്തിലേക്ക് പോകാന്‍ പ്രത്യേക പാക്കേജ് വനം വകുപ്പ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. വകുപ്പിന്റെ വാച്ചര്‍മാര്‍ തന്നെ ഗൈഡുകളായിരിക്കും. നിശ്ചിത ഫീസും ഒടുക്കണം. വനം വകുപ്പിന്റെ തിരുവനന്തപുരം വാര്‍ഡന്റെ ഓഫിസിലാണ് ഇതിനായി ബന്ധപ്പെടേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  18 minutes ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  42 minutes ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  an hour ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  2 hours ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  2 hours ago
No Image

ആരുടെ തെറ്റ് ?

Kerala
  •  2 hours ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  11 hours ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  12 hours ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  12 hours ago