HOME
DETAILS
MAL
മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന്: മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്
ADVERTISEMENT
backup
November 29 2020 | 17:11 PM
ബ്യൂണസ് അയേഴ്‌സ്: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ക്കെതിരേ കേസ്. ഡോക്ടറുടെ അനാസ്ഥ കാരണമാണ് മറഡോണ മരിച്ചതെന്ന ആരോപണത്തെ തുടര്‍ന്നാണ് ഡോക്ടര്‍ക്കെതിരേ കേസെടുത്തത്.
മറഡോണയെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പൊലിസ് പരിശോധന നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. മക്കളുടെയും കുടുംബക്കാരുടെയും ആരോപണത്തെ തുടര്‍ന്നാണ് ഡോക്ടര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില മോശമായിട്ടും ആംബുലന്‍സ് എത്താന്‍ വൈകിയെന്നും മറഡോണയുടെ അഭിഭാഷകന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."