HOME
DETAILS
MAL
പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന് സര്‍ക്കാര്‍ അമിത അധികാരം നല്കി: എം.കെ മുനീര്‍
ADVERTISEMENT
backup
July 21 2020 | 04:07 AM
കോഴിക്കോട്: കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനു സര്‍ക്കാര്‍ അമിത അധികാരം നല്‍കിയതായി പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. കണ്‍സള്‍ട്ടന്‍സിക്ക് പുറമേ ലാഭവിഹിതവും നല്കുന്ന വിധത്തിലാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്.
സംസ്ഥാന സര്‍ക്കാറും നോര്‍ക്കയും ചേര്‍ന്ന് പ്രവാസികള്‍ക്കായി നടത്തിയ നിക്ഷേപ സൗഹൃദ മീറ്റില്‍ കണ്‍സള്‍ട്ടന്റായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സാണ് പവര്‍ പോയിന്റ് പ്രസന്റേഷന് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ ഇന്‍വെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനാക്കാനുള്ള ചര്‍ച്ചകള്‍ ഗള്‍ഫ് നാടുകളില്‍ നടന്നപ്പോള്‍ ഈ കമ്പനിയെയാണ് ഭാവിയില്‍ ബന്ധപ്പെടേണ്ട സ്ഥാപനമായി നിയമിച്ചത്. ഇവിടെനിന്ന് നിക്ഷേപക മീറ്റിലേക്ക് കൊണ്ടുപോയവരുടെ കൂട്ടത്തില്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് ഉണ്ടായിരുന്നു.
ഭാവിയില്‍ ബന്ധപ്പെടേണ്ടവരുടെ പട്ടികയില്‍ ആദ്യ പേര് നോര്‍ക്ക സി.ഇ.ഒയുടെയും രണ്ടാമത്തേത് നോര്ക്കയൂടെ അവിടുത്തെ പ്രതിനിധിയുടെയുമായിരുന്നു. മൂന്നാമത്തെയാളായാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന്റെ ഇന്ത്യയിലെ എക്സിക്യൂട്ടീവ് ഡയരക്ടര്‍ അരുണ്പിള്ളയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി ഇത്തരം നിക്ഷേപക മീറ്റുകളില്‍ പ്രസന്റേഷന് സര്‍ക്കാര്‍ തന്നെയാണ് നടത്താറുള്ളത്. കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ജോലി കണ്‍സള്‍ട്ടന്‍സി മാത്രമാണെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."