HOME
DETAILS
MAL
ലോകാരോഗ്യ സംഘടനയെയും ഭീഷണിപ്പെടുത്തി ട്രംപ്
ADVERTISEMENT
backup
April 09 2020 | 03:04 AM
വാഷിങ്ടണ്‍: ഇന്ത്യയെ ഭീഷണിപ്പെടുത്തി മരുന്ന് വാങ്ങിയതിനു പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യു.എച്ച്.ഒ) എതിരെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ലോകാരോഗ്യ സംഘടനക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ പോകുന്നുവെന്നാണ് ട്രംപ് ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയത്.
കൊവിഡ് രോഗം പടര്‍ന്നു പിടിച്ചപ്പോള്‍ ചൈനയോട് ലോകാരോഗ്യ സംഘടനയ്ക്ക് പക്ഷാപാതമുണ്ടായി എന്ന് ആരോപിച്ചാണ് സംഘടനയ്ക്കുള്ള ഫണ്ട് തടയുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. ഐക്യരാഷ്ട്രസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ പ്രധാന ഫണ്ട് ഉറവിടം യു.എസാണ്.
അതേസമയം, ഡബ്ല്യു.എച്ച്.ഒക്ക് നല്‍കുന്ന ഫണ്ട് എത്രയാണ് വെട്ടിക്കുറയ്ക്കുകയെന്ന് ട്രംപ് പറഞ്ഞില്ല. 'ഫണ്ടിങ് അവസാനിപ്പിക്കുന്നത് ഞങ്ങള്‍ പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."