മഴ: നഗരത്തില്‍ രണ്ടിടങ്ങളില്‍ മരം കടപുഴകി
കോഴിക്കോട്: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ നഗരത്തില്‍ ഇന്നലെ ശക്തമായ മഴ പെയ്തു. വൈകിട്ട് മൂന്ന് മുതലാണ് മഴ പെയ്തു തുടങ്ങിയത്. നഗരത്തിലെ പറോപ്പടി, മലാപ്പറമ്പ് ഭാഗത്ത് നാലു മുതല്‍ ആരംഭിച്ച മഴ രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. എന്നാല്‍ തീരദേശത്ത് വൈകിട്ട് അഞ്ചിന് ശേഷം ഇടവിട്ടാണ് മഴ പെയ്തത്.
അതേസമയം ശക്തമായ മഴ കാരണം രണ്ടിടങ്ങളില്‍ തണല്‍ മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു. കോനാട് ബീച്ച്, കൊട്ടരം റോഡ് എന്നിവിടങ്ങളിലാണ് മരം വീണത്. ഇന്നലെ 8.45 ഓടെയാണ് കോനാട് ബീച്ചിലെ ഫിഷറീസ് വകുപ്പിന്റെ ഓഫിസിന് സമീപത്തുള്ള തണല്‍ മരം കടപുഴകി വീണത്. അരമണിക്കൂറോളം ബീച്ച് റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബീച്ച് ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുനീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കൊട്ടാരം റോഡ് അശോകപുരത്ത് സ്വകാര്യ ഫ്‌ളാറ്റിന് സമീപം ഇന്നലെ 9.40 ഓടെയാണ് മരം കടപുഴകിയത്. ബീച്ച് ഫയറില്‍നിന്നു ലീഡിങ് ഫയര്‍മാന്‍ വി.പി അജയന്‍, ഫയര്‍മാന്‍മാരായ കെ.എം ജിഗേഷ്, അജേഷ് ഷര്‍മ, കെ.പി വിപിന്‍, നിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചു നീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."