HOME
DETAILS
MAL
സോണിയയുടെ ചെക്കപ്പിനായി വിദേശത്തേക്ക്; ഉടന്‍ തിരിച്ചു വരുമെന്ന് ബി.ജെ.പി ട്രോള്‍ ആര്‍മിയോട് രാഹുല്‍
ADVERTISEMENT
backup
May 28 2018 | 05:05 AM
ന്യൂഡല്‍ഹി: സോണ്യാ ഗാന്ധിയുടെ ചെക്കപ്പ് കഴിഞ്ഞ് ഉടന്‍ തിരിച്ചു വരുമെന്ന് ബി.ജെ.പി ട്രോള്‍ വിഭാഗത്തോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്കായാണ് സോണിയ വിദേശത്തേക്ക് പോവുന്നത്. ട്വിറ്റര്‍ വഴിയാണ് തന്റെ യാത്രയുടെ കാര്യം രാഹുല്‍ പങ്കുവച്ചിരിക്കുന്നത്.
രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ: സോണിയാജിയുടെ വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്കു വേണ്ടി അവര്‍ക്കൊപ്പം കുറച്ചുദിവസത്തേക്ക് ഇന്ത്യക്കു പുറത്തുപോവുകയാണ്. ബി.ജെ.പി സോഷ്യല്‍ മീഡിയാ ട്രോള്‍ ആര്‍മിയിലെ എന്റെ സുഹൃത്തുക്കളോട്.. അസ്വസ്ഥരാകേണ്ട ഞാന്‍ ഉടന്‍തന്നെ തിരിച്ചുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."