എം.എം ഹസന്‍ ചുമതലയേറ്റു
തിരുവനന്തപുരം: വിഭാഗീയതക്ക് വശംവദനാകാതെ പാര്‍ട്ടിയെ നയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. കെ.പി.സി.സി ആസ്ഥാനത്തുനടന്ന ചടങ്ങില്‍ പ്രസിഡന്റായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയുടെ താല്‍പര്യത്തിനാണ് പ്രാധാന്യം നല്‍കുക. പ്രവര്‍ത്തകരെ സമരസജ്ജരാക്കി മുന്നോട്ടുകൊണ്ടുപോകും. പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലമാക്കണം. അതോടൊപ്പം കോണ്‍ഗ്രസും യു.ഡി.എഫും നടത്തുന്ന സമരങ്ങളെ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പിന്റെ അതിപ്രസരമൊഴിവാക്കി പാര്‍ട്ടിയാണ് വലുതെന്ന തത്വത്തില്‍ ഉറച്ചുനിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഹസന് കഴിയട്ടെയെന്ന് ചടങ്ങില്‍ സംസാരിച്ച മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. നേതാക്കളായ വക്കം പുരുഷോത്തമന്‍, തെന്നല ബാലകൃഷ്ണപിള്ള, കെ. മുരളീധരന്‍, വി.ഡി സതീശന്‍, കെ.സി ജോസഫ്, തമ്പാനൂര്‍ രവി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."