HOME
DETAILS

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശിക: പലിശ വെട്ടിച്ചുരുക്കി

ADVERTISEMENT
  
backup
March 27 2017 | 00:03 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81-5

 

തളിപ്പറമ്പ്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലഭിക്കേണ്ടിയിരുന്ന ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ പലിശ വെട്ടിച്ചുരുക്കി സര്‍ക്കാര്‍ ഉത്തരവായി. ഈ മാസം 22ന് ഇറക്കിയ ഉത്തരവിലൂടെ ജീവനക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന 8.7 ശതമാനം പലിശ എട്ടു ശതമാനമായി കുറച്ചിരിക്കുകയാണ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളംപരിഷ്‌കരിച്ച് ഉത്തരവായത്. 2016 ജനുവരി 20 ന് ഇറക്കിയ ഉത്തരവിന് 2014 ജനുവരി ഏഴുമുതല്‍ മുന്‍കാല പ്രാബല്യവും അനുവദിച്ചിരുന്നു.
കുടിശ്ശിക നാലു തുല്യ ഗഡുക്കളായി വിതരണം ചെയ്യുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് 2016 മെയ് 19 ന് ഇറക്കിയ ധനകാര്യ വകുപ്പിന്റെ 462016 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം 2017 ഏപ്രില്‍ ഒന്ന്, ഒക്ടോബര്‍ ഒന്ന്, 2018 മാര്‍ച്ച് ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ തിയതികളില്‍ നാലു തുല്യ ഗഡുക്കളായി കുടിശ്ശിക 8.7 ശതമാനം പലിശയോടെ പണമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ധനകാര്യ വകുപ്പ് ഓഫിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ കുടിശ്ശികയുടെ ആദ്യഗഡു ലഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മാര്‍ച്ച് 22 ന് പുറപ്പെടുവിച്ച 402017 നമ്പര്‍ ഉത്തരവിലൂടെ ധനകാര്യ വകുപ്പ് പലിശ 8 ശതമാനമായി കുറച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ന്യായമായും ലഭിക്കേണ്ടിയിരുന്ന ആനുകൂല്യം വെട്ടിക്കുറച്ചതിനെതിരേ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  18 minutes ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  42 minutes ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  an hour ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  2 hours ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  2 hours ago
No Image

ആരുടെ തെറ്റ് ?

Kerala
  •  2 hours ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  11 hours ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  12 hours ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  12 hours ago