HOME
DETAILS
MAL
ലോക ഗ്ലോക്കോമ വാരം ആചരിച്ചു
ADVERTISEMENT
backup
March 16 2017 | 18:03 PM
കൊല്ലം: ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രിയിലെ ദേശീയ ആരോഗ്യ ദൗത്യം ഭിന്നശേഷിയുള്ള കുട്ടികളുടെ സൗജന്യ ചികിത്സാ കേന്ദ്രമായ ഡിസ്ട്രിക് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ വിക്‌ടോറിയ ആശുപത്രിയുമായി സഹകരിച്ച് ലോക ഗ്ലോക്കോമ വാരം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ഡി ഇ ഐ സി യിലെ കുട്ടികള്‍ക്ക് സൗജന്യ കണ്ണട വിതരണവും നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
ആര്‍.എം.ഒ ഡോ. അനു ജെ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഡി ഇ ഐ സി ജില്ലാ മാനേജര്‍ ജി ശങ്കര്‍, ശിശുരോഗ വിദഗ്ധ ഡോ. പി. ജയ, ഡോ. സോഫിയ ബീവി, രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശിശുരോഗ വിദഗ്ധന്‍ ഡോ. രോഹിത് രാജ് ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."