HOME
DETAILS

സര്‍ക്കാര്‍ മദ്യനയം  ആശങ്കകള്‍ക്കിടയില്ലാതെ  നടപ്പാക്കും:  മന്ത്രി

ADVERTISEMENT
  
backup
March 02 2020 | 04:03 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%82-%e0%b4%86%e0%b4%b6%e0%b4%99
 
 
കൊച്ചി: ഇടത് സര്‍ക്കാരിന് വ്യക്തമായ മദ്യനയം ഉണ്ടെന്നും അത് ആശങ്കകള്‍ക്കിടയില്ലാതെ പൊതുജനങ്ങളുടെ നന്മ മുന്‍നിര്‍ത്തി നടപ്പിലാക്കുമെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന കേരള സ്റ്റേറ്റ് എക്‌സൈസ് ഓഫിസേഴ്‌സ് അസോസിയേഷന്‍(കെ.എസ്.ഇ.ഒ.എ) 40-ാം സംസ്ഥന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാറുകള്‍ക്ക് വീണ്ടും അനുമതി നല്‍കുന്നതില്‍ വിവിധ കോണുകളില്‍നിന്ന് പല അഭിപ്രായങ്ങളും ഉയരുന്നുണ്ടെങ്കിലും അത് സര്‍ക്കാരിന്റെ നിലപാടുകളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 
 കള്ള് ഷാപ്പുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് ഈ മേഖലയെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗരൂകരാകണം. 
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കൂടുതലായി എത്താനുള്ള സാധ്യതയും പരിഗണിക്കണം. ചെക്‌പോസ്റ്റുകളില്‍  പരിശോധന കാര്യക്ഷമമാക്കണമെന്നും ചെക്‌പോസ്റ്റുകള്‍ വിനോദ കേന്ദ്രങ്ങളായി കാണാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ഇ.ഒ.എ സംസ്ഥാന പ്രസിഡന്റ് വി.പി സുലേഷ് കുമാര്‍ അധ്യക്ഷനായി. ചടങ്ങില്‍ മേയര്‍ സൗമിനി ജെയിന്‍ മുഖ്യാതിഥിയായി. എം.എല്‍.എമാരായ എം.സ്വരാജ്, ടി.ജെ. വിനോദ്, അഡീഷണല്‍ എക്‌സൈസ് കമ്മിഷണര്‍ സാം ക്രിസ്റ്റി ഡാനിയല്‍, എക്‌സൈസ് വിജിലന്‍സ് ഓഫിസര്‍ കെ.മുഹമ്മദ് ഷാഫി, ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ പി.വി. മുരളി കുമാര്‍, ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍മാരായ ഡി.സന്തോഷ്, കെ.എ. ജോസഫ്, വി.ജെ മാത്യു, കെ.എ നെല്‍സണ്‍, മുഹമ്മദ് റഷീദ്, കെ.സുരേഷ് ബാബു, എ.അബ്ദുള്‍ കലാം,  ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എ.എസ് രഞ്ജിത്ത് തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങില്‍ മികച്ച സേവനത്തിന് അര്‍ഹരായവരെ മന്ത്രി ആദരിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  18 minutes ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  41 minutes ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  an hour ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  2 hours ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  2 hours ago
No Image

ആരുടെ തെറ്റ് ?

Kerala
  •  2 hours ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  11 hours ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  12 hours ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  12 hours ago