HOME
DETAILS
MAL
പിണറായിക്ക് വധഭീഷണി: ആര്.എസ്.എസ് നേതാവ് മാപ്പ് പറഞ്ഞു
ADVERTISEMENT
backup
March 03 2017 | 21:03 PM
ഇന്‍ഡോര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച ഉജ്ജെയ്നിലെ ആര്.എസ്.എസ് പ്രാദേശിക കാര്യവാഹക് കുന്ദന്‍ ചന്ദ്രാവത് മാപ്പ് പറഞ്ഞു. പ്രസ്താവനയില്‍ ഖേദിക്കുന്നുവെന്നും ആവേശത്തില്‍ പ്രസംഗിച്ചു പോയതാണെന്നും ചന്ദ്രാവത് പ്രതികരിച്ചു.
നിരപരാധികളായ ആര്.എസ്.എസ് പ്രവര്‍ത്തകരുടെ കൊലയില്‍ ക്ഷുഭിതനായാണു താന്‍ അങ്ങനെ പ്രസംഗിച്ചത്. പ്രസ്താവനയില്‍ ഖേദിക്കുന്നുണ്ടെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നും ചന്ദ്രാവത് വ്യക്തമാക്കി.
അതിനിടെ, മുഴുവന്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍നിന്നും കുന്ദന്‍ ചന്ദ്രാവതിനെ ആര്.എസ്.എസ് പുറത്താക്കിയിട്ടുണ്ട്. പാര്‍ട്ടി നേതാവ് ഡോ. എം.എം വൈദ്യയാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രാവതിന്റെ പ്രസ്താവനയെ ബി.ജെ.പിയും ആര്.എസ്.എസും നേരത്തെതന്നെ തള്ളപ്പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."