HOME
DETAILS

ദേശീയ ചലച്ചിത്ര പുരസ്‌കാരം: മലയാളത്തിന് പത്ത് അവാര്‍ഡുകള്‍

ADVERTISEMENT
  
backup
April 14 2018 | 02:04 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%9a%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95-2

ക്ഷജയരാജ് മികച്ച സംവിധായകന്‍, യേശുദാസ് ഗായകന്‍, ശ്രീദേവി നടി, റിഥി സെന്‍ നടന്‍ , ഫഹദ് ഫാസില്‍ സഹനടന്‍
ക്ഷതൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം ക്ഷവിനോദ് ഖന്നക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡല്‍ഹി: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് പത്ത് അവാര്‍ഡുകള്‍. മികച്ച സംവിധായകനായി ജയരാജും (ഭയാനകം) സഹനടനായി ഫഹദ് ഫാസിലും (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) തെരഞ്ഞെടുക്കപ്പെട്ടു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചിത്രം.
ഈ ചിത്രത്തിന് തിരക്കഥ രചിച്ച സജീവ് പാഴൂരിന് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരവും ലഭിച്ചു. ടേക്ഓഫിലെ മികച്ച പ്രകടനത്തിന് നടി പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി.
കെ.ജെ യേശുദാസാണ് മികച്ച ഗായകന്‍. (ഗാനം: 'പോയ് മറഞ്ഞ കാലം', ചിത്രം: വിശ്വാസപൂര്‍വം മന്‍സൂര്‍). മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം സന്തോഷ് രാജന്‍ (ടേക് ഓഫ്) സ്വന്തമാക്കി. അടുത്തിടെ അന്തരിച്ച ശ്രീദേവിയാണ് മികച്ച നടി. സോം എന്ന ചിത്രത്തിലെ വേഷത്തിനാണ് ശ്രീദേവിക്ക് മരണാനന്തര ബഹുമതിയായി അവാര്‍ഡ് ലഭിച്ചത്. നഗര്‍ കീര്‍ത്തന്‍ എന്ന സിനിമയിലെ അഭിനയത്തിന് 19 കാരനായ ബംഗാളി നടന്‍ റിഥി സെന്‍ മികച്ച നടനായി.
അസമില്‍നിന്നുള്ള 'വില്ലേജ് റോക്സ്റ്റാര്‍സ്' ആണ് മികച്ച ചിത്രം. 2017ലെ ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം വിനോദ് ഖന്നക്കാണ്.
മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡും ജയരാജിന് തന്നെയാണ്. ഈ ചിത്രത്തിലൂടെ നിഖില്‍ എസ്. പ്രവീണ്‍ മികച്ച ഛായാഗ്രാഹകനായി. ഇന്ദ്രന്‍സിന്റെ വേറിട്ട പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ആളൊരുക്കം മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രമാണ്. കഥേതര വിഭാഗത്തില്‍ അനീസ് കെ. മാപ്പിള സംവിധാനം ചെയ്ത സ്ലേവ് ജനിസിസ് എന്ന ചിത്രം പുരസ്‌കാരം നേടി. ബാഹുബലി 2 ആണ് ജനപ്രിയ ചിത്രം. സഹനടിയായി ദിവ്യ ദത്തും (ഇരാദാ ഹിന്ദി) ഗായികയായി ശാഷാ തിരുപ്പതിയും (കാട്രു വെളിയിടൈ) തെരഞ്ഞെടുക്കപ്പെട്ടു. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനുമുള്ള പുരസ്‌കാരം എ.ആര്‍ റഹ്മാന്‍ നേടി. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മറ്റു അവാര്‍ഡുകള്‍:
ദേശീയോദ്ഗ്രഥന ചിത്രം: ധപ്പ
ബാലതാരം: ഭനിത ദാസ് (വില്ലേജ് റോക്സ്റ്റാര്‍സ്)
മെയ്ക് അപ് ആര്‍ടിസ്റ്റ്: രാം രജത് (നഗര്‍ കീര്‍ത്തന്‍)
എഡിറ്റിങ്: റീമ ദാസ് (വില്ലേജ് റോക്ക്സ്റ്റാര്‍സ്)
സ്‌പെഷല്‍ എഫക്ട്‌സ്: ബാഹുബലി 2
ആക്ഷന്‍ ഡയറക്ഷന്‍: ബാഹുബലി 2
വിവിധ ഭാഷയിലെ മികച്ചവ: ന്യൂട്ടന്‍ (ഹിന്ദി), ടു ലെറ്റ് (തമിഴ്), ഹലോ ആര്‍സി (ഒഡിയ), മയൂരക്ഷി (ബംഗാളി), പഡായി (തുളു), വോക്കിങ് വിത് ദി വിന്‍ഡ് (ലഡാക്കി), ഹെബ്ബട്ടു രാമക്ക (കന്നഡ), ഗാസി (തെലുങ്ക്)
ഷോര്‍ട് ഫിലിം (ഫിക്ഷന്‍): മയ്യത്ത് (മറാത്തി ചിത്രം)
പ്രത്യേക ജൂറി പുരസ്‌കാരം: എ വെരി ഓള്‍ഡ് മാന്‍ വിത് ഇനോര്‍മസ് വിങ്‌സ്
നോണ്‍ ഫീച്ചര്‍ ചിത്രം: വാട്ടര്‍ ബേബി
പ്രത്യേക പരാമര്‍ശം: പങ്കജ് ത്രിപാഠി (ന്യൂട്ടന്‍), മോര്‍ഖ്യ (മറാത്തി ചിത്രം), ഹലോ ആര്‍സി (ഒഡിഷ ചിത്രം).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്

National
  •  a month ago
No Image

സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍; വലയിലാക്കി ഫയര്‍ഫോഴ്‌സ്

National
  •  a month ago
No Image

മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

എല്‍.ഡി.എഫിന്റെ വിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി

Kerala
  •  a month ago
No Image

'ചിന്നിച്ചിതറുന്ന കുഞ്ഞു ശരീരങ്ങള്‍ കണ്ട് ആഹ്ലാദാരവം മുഴക്കുന്ന സൈനികര്‍, ഡി.ജെ ആഘോഷത്തിലമരുന്ന ജനക്കൂട്ടം'  സയണിസ്റ്റ് ക്രൂരത തുറന്നു കാട്ടുന്ന അല്‍ജസീറയുടെ 'ഗസ്സ'

International
  •  a month ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ആരോപണം

Kerala
  •  a month ago
No Image

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Kerala
  •  a month ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

Kerala
  •  a month ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി.വി അന്‍വര്‍

Kerala
  •  a month ago
No Image

ജയിലിൽ ജാതി വേണ്ട- ജാതി അടിസ്ഥാനത്തിൽ ജോലി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കി

Kerala
  •  a month ago