മദ്യപാനിയുടെ ആക്രമണം: പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം
കുന്നംകുളം: മദ്യപാനായ അയല്ക്കാരന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ പരാതിയിന്മേല് പൊലിസ് നടപടിയെടുക്കാന്‍ മുതിരുന്നില്ലെന്ന് ആരോപണം.
കുന്നംകുളം എസ്.ഐ ടി.പി ഫര്‍ഷാദിന്റെ അന്യായമായ നടപടിയില്‍ പ്രതിഷേധിച്ച് ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് 70 കാരിയായ ലീലാമ്മ കുന്നംകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പെയിന്റിംഗ് തൊഴിലാളിയായ കേച്ചേരി പറപ്പൂക്കാവ് പൊന്നാരശ്ശേരി ലീലാമ്മയുടെ മകനായ സുരേഷിനെ (40) കഴിഞ്ഞ 23ാം തിയ്യതി രാത്രി അയല്‍വാസിയായ യുവാവ് മദ്യപിച്ചെത്തി ആക്രമിക്കുകയായിരുന്നു. വീടിന്റെ വാതില്‍ തകര്‍ത്തെത്തിയ ഇയാള്‍ ലീലാമ്മയെ തള്ളി താഴെയിട്ട ശേഷം ഭക്ഷണം കഴിക്കുകയായിരുന്ന സുരേഷിനെ ചവിട്ടി വീഴ്ത്തി ക്രൂരമായി ആക്രമിച്ചു.
ഗുരുതര പരിക്കേറ്റ സുരേഷ് ഇപ്പോഴും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപെട്ടതായും പറയുന്നു. ഓട്ടോ തൊഴിലാളിയായ സുഗീഷാണ് ആക്രമിച്ചതെന്നും ഇയാള്‍ മദ്യപിച്ചാല്‍ ഇത്തരം പ്രവര്‍ത്തി പതിവായി നടത്താറുള്ളതാണെന്നുമാണ് പറയുന്നത്. ഭയം കൊണ്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നത്.
ആശുപത്രിയിലെത്തിയ ശേഷം പൊലിസിന് ഇന്റിമേഷന്‍ നല്‍കിയെങ്കിലും ഇതുവരേയും പൊലിസ് അന്വേഷണം നടത്താനോ വിവരങ്ങള്‍ അറിയാനോ എത്തിയില്ല.
എസ്.ഐ തങ്ങളെ ഭീഷിണിപെടുത്തുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പ്രതി മേഖലയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനും എസ്.ഐയുടെ പരിചയക്കാരനുമാണെന്നതാണ് നടപടിയെടുക്കാന്‍ പൊലിസ് വിസമ്മതിക്കുന്നതെന്നാണ് ഇവരുടെ ആരോപണം, അത് കൊണ്ട് തന്നെ വിഷയത്തില്‍ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
ലീലാമ്മക്കൊപ്പം മകന് ഷാജി, അയല്‍വാസിയും ബന്ധുവുമായ സാജന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."