നിശബ്ദത കുറ്റകരം തന്നെ
കേവല സര്‍ഗാത്മകതക്കപ്പുറം രാഷ്ട്രത്തിന്റെ സാമൂഹിക അസ്വസ്ഥതകള്ക്കെതിരേയുള്ള നിശബ്ദ വിപ്ലവമാണ് എഴുത്ത്. എഴുത്തുകാരന് സാമൂഹിക പരിസരത്തു നിലയുറപ്പിക്കുമ്പോഴാണ് ആത്യന്തികമായി അതൊരു മേല്‍ത്തട്ട് വിപ്ലവമായിത്തീരുന്നത്.
എം. മുകുന്ദന്റെ തണ്ണീര്‍കുടിയന്റെ തണ്ട് (കഥ) പോലെ മിക്ക രചനകളും സാമൂഹിക തിന്മക്കെതിരേയുള്ള എതിരനക്കങ്ങളാകുന്നത് ഈ ഇടപെടലിന്റെ സ്വാധീനം കൊണ്ടാണെന്നാണു മനസിലാകുന്നത്. പിന്നെന്തു കൊണ്ടാണ് അദ്ദേഹം മലയാളിയുടെ പൊതുബോധത്തോട് വിയോജിക്കുന്ന ഒരഭിപ്രായപ്രകടനം നടത്തിയതെന്നറിയില്ല.
ഒരു ജനതയെ മുഴുവന്‍ വെയിലത്തു ക്യൂ നിര്‍ത്തി രാജ്യസ്നേഹം വിളമ്പുന്ന ഒരു ഭരണാധികാരിയുടെ ചെയ്തികളെ ന്യായീകരിക്കുന്നവര്‍ അവരുടെ പട്ടും വളയും വാങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്നു തുറന്നുപറയാന്‍ ജീവനുള്ള കുറെ എഴുത്തും എഴുത്തുകാരും മലയാളത്തിലുള്ളതു ഭാഗ്യം. അത്തരത്തിലുള്ളതാവട്ടെ പി.കെ പാറക്കടവിന്റെ കോളം എന്ന് ആഗ്രഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."