യു.എന്നുമായുള്ള ബന്ധം പരിമിതപ്പെടുത്തുമെന്ന് ഇസ്റാഈല്‍
ജറൂസലം: ഇസ്റാഈല്‍ വിരുദ്ധ പ്രമേയം പാസാക്കിയ ഐക്യരാഷ്ട്രസഭയുടെ നടപടിയോട് പ്രതിഷേധിച്ച് യു.എന്നുമായുള്ള ബന്ധം കുറയ്ക്കുകയാണെന്ന് ഇസ്റാഈല്‍. ഫലസ്തീന് പ്രദേശത്ത് ഇസ്റാഈല്‍ നടത്തുന്ന അധിനിവേശത്തിനെതിരേ കഴിഞ്ഞ ദിവസമാണ് യു.എന്‍ പ്രമേയം പാസാക്കിയത്. ഇതിനെതിരേ ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു രംഗത്തു വന്നിരുന്നു.
ഇന്നലെ ഇസ്റാഈല്‍ വിദേശകാര്യ മന്ത്രാലയ വക്താവാണ് യു.എന്നുമായി താത്കാലികമായി സഹകരണം കുറയ്ക്കുന്നുവെന്ന് അറിയിച്ചത്. എംബസികളുമായുള്ള പ്രവര്‍ത്തനവും സന്ദര്‍ശനങ്ങളും കുറയ്ക്കുമെന്നും വക്താവ് ഇമ്മാനുവല്‍ നഹ്ഷോണ്‍ അറിയിച്ചു. എന്നാല്‍ ഏതെല്ലാം രീതിയിലുള്ള ബന്ധമാണ് വെട്ടികുറയ്ക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഇസ്റാഈല്‍ സന്ദര്‍ശനങ്ങളും മറ്റും വെട്ടികുറച്ച് പ്രതികരിക്കുമെന്ന് കഴിഞ്ഞ ദിവസം ഉപ വിദേശകാര്യ മന്ത്രി സിപി ഹോട്ടോവ്്ലി പ്രസ്താവിച്ചിരുന്നു. യു.എന്‍ പ്രമേയത്തെ വീറ്റോ ചെയ്യാത്ത യു.എസ് നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."