HOME
DETAILS

യുദ്ധത്തിന് സജ്ജം; 'തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന പരിതഃസ്ഥിതിയില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കും; പാക് പ്രതിരോധ മന്ത്രി

  
April 28 2025 | 16:04 PM

Ready for War Pakistan Defense Minister Threatens Nuclear Response if Existence Threatened Amid India Tensions

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരെ യുദ്ധസന്നദ്ധത പ്രഖ്യാപിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസീഫ്. യുദ്ധസാദ്ധ്യതയാണ് സൈനിക വിന്യാസങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. 'തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന പരിതഃസ്ഥിതിയില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞയാഴ്ച കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ഇന്ത്യ കടുപ്പിച്ചിരുന്നു. 26 വിനോദസഞ്ചാരികളാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

ആക്രമണത്തില്‍ പാകിസ്ഥാന് പങ്കുള്ളതായി ആരോപിച്ച ഇന്ത്യ, കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പാകിസ്ഥാന്‍ പിന്തുണക്കുന്നതിനുള്ള തെളിവുകളും പുറത്തുവിട്ടിരുന്നു. 

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് രാവിലെ പതിനൊന്നു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമമായി കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സേനകള്‍ നാല് തവണ പഹല്‍ഗാം ഭീകരരുടെ സമീപത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഇന്നലെ പ്രതിരോധമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് മേധാവി ദല്‍ജിത് സിങ് ചൗധരി ആഭ്യന്തര മന്ത്രാലയത്തില്‍ സെക്രട്ടറി ഗോവിന്ദ് മോഹനുമായി കൂടിക്കാഴ്ച നടത്തി. 'ഏത് നിലയിലുള്ള ആക്രമണത്തിനും സൈന്യം തയ്യാറാണ്' എന്ന് സേനാ മേധാവികള്‍ വ്യക്തമാക്കിയിരുന്നു.

Pakistan's Defense Minister Khawaja Asif has declared military readiness, warning of nuclear weapon use if the country's "existence is threatened" amid escalating tensions with India. The threat follows heightened border disputes and recent terror attacks in Kashmir. Stay updated on this volatile geopolitical standoff.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രെയ്ന്‍-റഷ്യ യുദ്ധം: മേയ് 8 മുതല്‍ മേയ് 10 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

International
  •  3 hours ago
No Image

തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി കോടതി

National
  •  3 hours ago
No Image

ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസ്: വേടനും സുഹൃത്തുക്കൾക്കും ജാമ്യം

Kerala
  •  5 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം: ലണ്ടനിലെ പാകിസ്ഥാന്‍ ഹൈകമ്മിഷനു നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു

National
  •  5 hours ago
No Image

ഷൊർണൂരിൽ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ

Kerala
  •  7 hours ago
No Image

ദുബൈ വിമാനത്താവളത്തിൽ ഡിക്ലയർ ചെയ്യേണ്ടതും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതുമായ വസ്തുക്കളെക്കുറിച്ച് അറിയാം

uae
  •  7 hours ago
No Image

അടിച്ചുകയറി അംബാനിയുടെ റിലൈൻസ്; ലോകത്തെ 25 മുൻനിര കമ്പനികളിൽ 21ാം സ്ഥാനം

Business
  •  7 hours ago
No Image

യുഎഇയിൽ താപനില ഉയരുന്നു; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നൽകി കാലാവസ്ഥാ വകുപ്പ്

uae
  •  8 hours ago
No Image

ദുബൈ - ഷാർജ യാത്ര സുഗമമാക്കാൻ പുതിയ ബസ് റൂട്ട് ആരംഭിച്ച് ആർടിഎ; സർവിസ് മെയ് രണ്ട് മുതൽ

uae
  •  8 hours ago
No Image

പിടിച്ചതെല്ലാം പുലിവാല് ഡാ.. റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസ്; പുലിപ്പല്ല് കേസിൽ വനംവകുപ്പും നടപടിയിലേക്ക്

Kerala
  •  8 hours ago